വേള്‍ഡ് കപ്പ് ക്രിക്കറ്റ്; സന്നാഹ മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും

വേള്‍ഡ് കപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. ഓവലില്‍ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിയോടെ ന്യൂസീലന്‍ഡുമായാണ് ഇന്ത്യ ഏറ്റുമുട്ടുക. ഐസിസി റാങ്കിങില്‍ നിലവില്‍ രണ്ടാമതാണ് ഇന്ത്യ.

ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ് കൊഹ്‌ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരെയുള്ള കളിയോടെ ഇന്ത്യയുടെ സന്നാഹ മത്സരങ്ങള്‍ പൂര്‍ത്തിയാകും.

ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തീപാറുന്ന പോരാട്ടമാവും ഇക്കുറി ലോകകപ്പില്‍ ഇന്ത്യയ്ക്ക് നേരിടേണ്ടി വരിക. നാലാം നമ്ബറില്‍ ആര് ബാറ്റേന്തുമെന്നതാണ് ആരാധകരും നോക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News