കുറവുകള്‍ പരിഹരിച്ച് സാംസങ് ഫോള്‍ഡ്; വിപണിയില്‍ തിരിച്ചെത്തുമെന്ന് സൂചന

സാംസങ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോളുകള്‍ ജൂണില്‍ വിപണിയില്‍ തിരിച്ചെത്തുമെന്ന് സൂചന. ഫോല്‍ഡബിള്‍ സ്ക്രീനിലുണ്ടായ തകരാറുകള്‍ പരിഹരിച്ച് പുതിയ മാറ്റങ്ങളുമായാണ് സാംസങ് വിപണിയില്‍ തിരിച്ചെത്താന്‍ ഒരുങ്ങുന്നത്. ക‍ഴിഞ്ഞ ഫെബ്രുവരി 22നാണ് സാംസങ്ങ് തങ്ങളുടെ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണായ ഗ്യാലക്സി ഫോള്‍ഡ് അവതരിപ്പിച്ചത്.

4.6 ഇഞ്ചിന്റേയും 7.3 ഇഞ്ചിന്റേയും സ്‌ക്രീനുകളുമുള്ള സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് വിപണിയില്‍ എത്തിച്ച് ദിവസങ്ങള്‍ക്കകം തകരാറുകള്‍ കണ്ടെത്തിയിരുന്നു.പ്രൊഡക്റ്റ് റിവ്യൂവിന് നല്‍കിയ സ്മാര്‍ട്ട് ഫോണുകളുടേതുള്‍പ്പെടെ നിരവധി ഫോണുകളുടെ സ്ക്രീന്‍ തകരാറിലായതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ സ്‌ക്രീനുകളുടെ സംരക്ഷണത്തിനായി സ്ക്രീനിനു പതിപ്പിച്ചിരുന്ന സ്റ്റിക്കര്‍ എടുത്തുമാറ്റിയതാണ് ഡിസ്‌പ്ലേകള്‍ തകരാറിലാക്കിയതെന്നായിരുന്നു സാംസങിന്‍റെ ആദ്യ പ്രതികരണം.

കനം കുറഞ്ഞ ഈ പ്രൊട്ടക്ഷന്‍ ഫിലിം സ്‌ക്രീനിന്റെ ഭാഗമാണെന്നും ഇത് നീക്കം ചെയ്യരുതെന്നും കമ്പനി ഉപഭോക്താക്കളോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അതേസമയം ഈ പ്രൊട്ടക്ടീവ് ലെയര്‍ നീക്കം ചെയ്യാത്ത ഉപഭോക്താക്കളുടെ ഫോണ്‍ സ്ക്രീനിലും ഹിഞ്ചിലും തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് സാംസങ് തകരാറുകള്‍ പരിഹരിക്കാന്‍ തീരുമാനിച്ചത്. റീ ലോഞ്ചിങിന് തയ്യാറെടു്ക്കുന്ന സ്മാര്‍ട്ട് ഫോണില്‍ സ്ക്രീനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാകും അവതരിപ്പിക്കുക. നിലവില്‍ ഒരു വശത്തേക്ക് മാത്രം മടക്കാവുന്ന തരത്തിലാണ് നിലവിലെ രൂപകല്‍പ്പന. ഇതില്‍ മാറ്റം വരുത്തി ഫോള്‍ഡ് ഔട്ട് മാതൃക പരീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

ഒരേസമയം സ്മാർട്ഫോണായും ടാബ്‍ലറ്റായും ഉപയോഗിക്കാൻ സഹായിക്കുന്നത് ആപ്പ് കൻട്യൂനിറ്റി എന്ന സംവിധാനമാണ് ഗ്യാലക്സി ഫോള്‍ഡില്‍ അവതരിപ്പിച്ചിരിക്കുന്നത്. മള്‍ട്ടി ടാസ്കും ഒരു സമയം മൂന്നോളം ആപ്പുകള്‍ ഉപയോഗിക്കാനാകുന്ന തരത്തിലുമായിരു്ന്നു ഫോണ്‍ ഡിസെെന്‍ ചെയ്തിരുന്നത്. വിപണി വില 1980 ഡോളറാണ്. ഇന്ത്യന്‍ വിപണിയില്‍ ഏതാണ്ട് ഒന്നര ലക്ഷമാകും ഫോണിന്‍റെ വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News