
ടാറ്റാ മോട്ടോഴ്‌സിന്‍റെ പുതു തലമുറ കോംപാക്ട് ട്രക്കായ ഇൻട്രാ വിപണിയിലെത്തി. വിപണിയിൽ ഗവേഷണം നടത്തിയും ഉപയോക്താക്കളുടെ വിലയിരുത്തലുകൾ പരിശോധിച്ചുമാണ് ടാറ്റാ ഇൻട്രാ രൂപപെടുത്തിയിരിക്കുന്നത്.
2512എം എം × 1602എംഎം ലോഡ് ബോഡി ലെങ്താണ് ഇന്‍ട്രായിലുള്ളത്. രണ്ട് പതിപ്പുകളിലാണ് വാഹനം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. വി 10,വി 20 എന്നീ രണ്ട് പതിപ്പിൽ വാഹനം ലഭ്യമാണ്. വാഹനത്തിന്റെ വില 5.35 ലക്ഷം രൂപയിലാണ് തുടങ്ങുന്നത്.
ഏറ്റവും മികച്ച പ്രകടനവും ഉയർന്ന ഭാര വാഹകശേഷിയും, മികച്ച ഇന്ധന ക്ഷമതയും, ഈടും, കുറഞ്ഞ പ്രവർത്തന ചിലവും ഉയർന്ന വരുമാനവും ടാറ്റാ ഇൻട്രാ ഉറപ്പുനൽകുന്നുവെന്നും കമ്പനി അറിയിച്ചു.
ബി എസ് 6 മാനദണ്ഡം പാലിക്കുന്ന 30 KW (40 എച്ച് പി )ഉള്ള 800സിസി ഡിഐ എഞ്ചിൻ കരുത്താണ് വി 10ല്‍ ഉള്ളത്. 52 KW (70 എച്ച് പി) ഉള്ള 1400സിസി ഡി ഐ എഞ്ചിനാണ് ഇൻട്രാ വി 20 യിൽ ഉള്ളത്. ഇടുങ്ങിയ, തിരക്കേറിയ റോഡുകളിൽ പോലും അനായാസ ഡ്രൈവിംഗ് സാധ്യമാകും. വാഹനത്തിലെ ഗിയർ ഷിഫ്റ്റ് അഡ്വൈസർ ഇന്ധന ക്ഷമത വർധിപ്പിക്കും. 5 സ്പീഡ് ഗിയർ ബോക്സ് ആണ് വാഹനത്തിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here