ഇവര്‍ വിചിത്ര കഥാപാത്രങ്ങള്‍: നിഖാബ് നിരോധനത്തില്‍ എംഎസ്എഫ് നേതാവിന്റെ ചോദ്യത്തിന് ഫസല്‍ ഗഫൂറിന്റെ മറുപടി

നിഖാബ് നിരോധനവുമായി ബന്ധപ്പെട്ട് എംഎസ്എഫ് നേതാവായ വിദ്യാര്‍ഥിനിയുടെ ചോദ്യത്തിന് മറുപടിയുമായി എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍.

നിഖാബ് ധരിക്കണോ വേണ്ടയോ എന്ന അവകാശം, ആ കുട്ടിയുടെ നിഖാബ് ധരിച്ച രീതി ഒക്കെ ഒരു മാനദണ്ഡം ആയി കാണുന്നുണ്ടോ എന്ന എംഎസ്എഫിന്റെ വനിതാ നേതാവ് കൂടിയായ ഫാത്തിമയുടെ ചോദ്യത്തിനാണ് ഫസല്‍ ഗഫൂര്‍ പ്രതികരിച്ചത്.

ഫസല്‍ ഗഫൂര്‍ പറയുന്നു:

”ഇവര്‍ വിചിത്ര കഥാപാത്രങ്ങളാണ്. ഇവര്‍ നല്ല രീതിയില്‍ നടക്കുകയും മുഖം കാണിക്കുകയും രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

അത്തരക്കാരാണ് നിഖാബ് ധരിച്ചു നടക്കുന്നവര്‍ക്ക് വേണ്ടി വാദിക്കുന്നത്. ഈ വിഷയത്തില്‍ മുസ്ലീം ലീഗ് ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. നിഖാബ് ധരിക്കാത്ത ആള്‍ക്കാര്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന ആവേശം കപടമാണെന്നും മറ്റു പല ലക്ഷ്യങ്ങളാണ് അതിനു പിന്നിലുള്ളത്.

എംഇഎസില്‍ പഠിച്ച പത്തോളം മുസ്ലീം ലീഗ് നേതാക്കളുടെ മക്കളെ തനിക്കറിയാം അവരാരും നിഖാബ് ധരിച്ചു താന്‍ കണ്ടിട്ടില്ലെന്നും നിഖാബ് ധരിച്ചെത്തുന്ന ഒരു പെണ്‍കുട്ടിയാണ് അഭിപ്രായം പറയുന്നതെങ്കില്‍ താനത് ഉള്‍ക്കൊള്ളാനും വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാണ്.

പാരമ്പര്യമായി നിഖാബ് ധരിച്ചു വരുന്ന കുടുംബങ്ങളുണ്ട്. അവരുടെ അഭിപ്രായം ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്. സമസ്തയുടെ വക്താവായ ഒമര്‍ ഫൈസ് പറയുന്നത് പെണ്‍കുട്ടികള്‍ മേക്ക്അപ്പ് ഇടാനോ മുഖം കാണിക്കാനോ രാഷ്ട്രീയത്തില്‍ ഇടപെടാനോ പാടില്ലെന്നതാണ്.”

അങ്ങനെയെങ്കില്‍ നിഖാബിന് വേണ്ടി വാദിക്കുന്ന ഇവര്‍ സമസ്തയുടെ ഈ നിബന്ധകള്‍ പാലിക്കാന്‍ തയ്യാറാകുമോ എന്നും ഡോ ഫസല്‍ ഗഫൂര്‍ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News