മായിന്‍ ഹാജി ഡബിള്‍ റോള്‍ കളിക്കുന്നുവോ? ഫസല്‍ ഗഫൂറിന്റെ മറുപടി

നിഖാബ് നിരോധന വിവാദം ഫസല്‍ ഗഫൂര്‍ ഉണ്ടാക്കാന്‍ പാടില്ലായിരുന്നുവെന്ന് സമസ്ത നേതാവ് മായിന്‍ഹാജിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍.

മായിന്‍ഹാജി തന്റെ അടുത്ത സുഹൃത്താണെന്നും വര്‍ഷങ്ങളുടെ പരിചയം തങ്ങള്‍ക്കിടയിലുണ്ടെന്നും സമസ്തയുടെ വക്താവെന്ന നിലയില്‍ ഈ വിഷയത്തില്‍ അദ്ദേഹത്തിന് മറ്റൊരു നിലപാടെടുക്കാന്‍ ആകില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

താനല്ല വിവാദം ഉണ്ടാക്കിയതെന്നും തങ്ങള്‍ കോളേജില്‍ ഇന്റേണല്‍ സര്‍ക്കുലര്‍ പുറത്തുവിട്ടതിന്റെ പേരില്‍ സമസ്തയാണ് വിവാദമുയര്‍ത്തിയതെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

”ഞങ്ങളുടെ സ്ഥാപനത്തില്‍ പഠിക്കാനെത്തുമ്പോള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും തിരിച്ചറിയാനാകണം. ഒരു രോഗിയെ ചികിത്സിക്കുകയോ ഇഞ്ചെക്ഷനെടുക്കുകയോ ശസ്ത്രക്രിയ നടത്തുമ്പോഴോ എന്തെങ്കിലും സംഭവിച്ചാല്‍ രോഗി എങ്ങനെ ആളെ തിരിച്ചറിയും.”

തങ്ങളുടെ സര്‍ക്കുലറില്‍ മുഖം മൂടി ധരിക്കരുതെന്ന് മാത്രമാണ് പറയുന്നതെന്നും അതില്‍ മറ്റു പരാമര്‍ശങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here