ഗാന്ധിയെ കൊലപ്പെടുത്തിയ പ്രത്യയശാസ്ത്രത്തിന്റെ അട്ടിമറി വിജയത്തെ നാം ആഘോഷിക്കേണ്ടതുണ്ടോ?

ലോക പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ചോദ്യമാണ് മുകളിലേത്.

ഇന്ത്യയിലെ ബിജെപി വിജയത്തിന് പിന്നിലെ കാര്യകാരണങ്ങളെ ചോദ്യവും ഉത്തരവുമായി പട്‌വര്‍ദ്ധന്‍ എഴുതിയ വാക്കുകള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയാണ്. നിരവധി തവണ ഹിന്ദുത്വ ഭീകരവാദികളുടെ ആക്രമണത്തിനിരയായ ഈ കലാകാരന്‍ തന്നെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാനാവില്ലെന്നു കൂടി പോസ്റ്റില്‍ അടിവരയിട്ട് പറയുന്നു.

ആനന്ദ് പട്‌വര്‍ദ്ധന്റെ പോസ്റ്റ് ചുവടെ:

‘മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ പ്രത്യയശാസ്ത്രത്തിന്റെ അട്ടിമറിവിജയത്തെ നാം ആഘോഷിക്കേണ്ടതുണ്ടോ?

ചോദ്യങ്ങള്‍…

തന്ത്രപരമായും നിര്‍ണായകമായ സമയത്ത് പുല്‍വാമയില്‍ ഒരു വ്യാജ ആക്രമണം നടന്നിരുന്നോ?

ഒരു പരിധിവരെ, ഉവ്വ്

‘മേഘമറ’ പറ്റിക്കൊണ്ട്, പാകിസ്ഥാനിലെ ഒരാളെപ്പോലും കൊല്ലാതെയുള്ള പ്രത്യാക്രമണം ഉണ്ടായിരുന്നോ?

ഉവ്വ്

മോഡി വീണ്ടും അധികാരത്തില്‍ വരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി പാകിസ്ഥാന്റെ ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നോ?

ഉവ്വ്

അമേരിക്ക, ഇസ്രയേല്‍, സൌദി, ഫ്രാന്‍സ് എന്നിവ ഉള്‍പ്പെടുന്ന അച്ചുതണ്ടിന് തങ്ങളുടെ യുദ്ധക്കോപ്പുകളും മറ്റും വിറ്റഴിക്കാന്‍ മോഡി അധികാരത്തില്‍ വരണമെന്ന് ആഗ്രഹമുണ്ടോ?

ഉണ്ട്

വന്‍തോതിലുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രതട്ടിപ്പുകളും അവയുടെ മോഷണവും നടന്നിരുന്നോ?

ഏതാണ്ട് ഉറപ്പായും നടന്നിരുന്നു.

മൃഗീയമാം വിധത്തില്‍ പണത്തിന്റെ ആധിപത്യമുണ്ടായിരുന്നോ?

ഉവ്വ്

മാധ്യമങ്ങള്‍ക്കുമേല്‍ ഏതാണ്ട് പരിപൂര്‍ണമായ വിധത്തില്‍ നിയന്ത്രണമുണ്ടായിരുന്നോ?

ഉവ്വ്

നീതിന്യായവ്യവസ്ഥയ്ക്കുമേല്‍ ഏതാണ്ട് പരിപൂര്‍ണമായ വിധത്തില്‍ നിയന്ത്രണമുണ്ടായിരുന്നോ?

ഉവ്വ്

ബ്യൂറോക്രസിക്കുമേല്‍ ഏതാണ്ട് പരിപൂര്‍ണമായ വിധത്തില്‍ നിയന്ത്രണമുണ്ടായിരുന്നോ?

ഉവ്വ്

സഖ്യങ്ങള്‍ തുലച്ചതില്‍ പ്രതിപക്ഷങ്ങള്‍ കുറ്റക്കാരാണോ?

അതെ

ഈ പേജ് ഫോളോ ചെയ്യുന്നവരില്‍ ചിലരടക്കം ഉള്‍പ്പെടുന്ന ഇന്ത്യന്‍ പൊതുസമൂഹം, ന്യൂനപക്ഷങ്ങള്‍ക്കെതിരെ വെറുപ്പ് ചീറ്റുന്നവരോട് സഹിഷ്ണുതയുള്ളവരായി മാറിക്കഴിഞ്ഞിരിക്കുന്നുവോ?

ഉവ്വ്

ഈ പേജ് ഫോളോ ചെയ്യുന്നവരില്‍ ചിലരടക്കം ഉള്‍പ്പെടുന്ന ഇന്ത്യന്‍ പൊതുസമൂഹം, ഹിന്ദുത്വത്തിന്റെ മഹത്വം എന്ന ആശയത്തെ, പ്രത്യേകിച്ചും ഇന്ത്യയുടെ മഹത്വം എന്ന വേഷമണയിച്ച് അവതരിപ്പിച്ചപ്പോള്‍, വശീകരിക്കപ്പെട്ടുപോയിരുന്നോ?

ഉവ്വ്

ഒരു ഭീകരവാദി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്, ഇന്ത്യന്‍ ജനാധിപത്യത്തിന് അത്യന്തം അപകടകരമല്ലേ?

അതെ

മഹാത്മാ ഗാന്ധിയെ എല്ലായ്‌പോഴും വെറുക്കുകയും ചാണക്യന്‍, സവര്‍ക്കര്‍, ഹിറ്റ്‌ലര്‍, മുസോളിനി എന്നിവരെയും മനുസ്മൃതിയെയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു പാര്‍ട്ടിക്ക് അട്ടിമറി വിജയം ലഭിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ അപകടകരമല്ലേ?

അതെ

ഈ ഫാഷിസ്റ്റ് മനോനില പടര്‍ന്നുകൊണ്ടിരിക്കുന്നത് നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന എന്നെപ്പോലെയുള്ളവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാന്‍ പറ്റുമോ?

*ഇല്ല.*


വിവര്‍ത്തനം: നന്ദലാല്‍ ആര്‍.

SHALL WE CELEBRATE THE LANDSLIDE VICTORY OF THE IDEOLOGY THAT KILLED MAHATMA GANDHI ?

Questions

Was there a strategically timed false flag attack at Pulwama? Most likely, yes

Was there a counter-attack under ‘cloud cover’ that killed nobody in Pakistan? Yes

Did Imran Khan of Pakistan state that he hopes Modi comes back to power? Yes

Does the axis of USA, Israel, Saudis and France want Modi in power so they can they sell their military hardware, etc? Yes

Was there mass EVM fixing and stealing? Most likely, yes

Was there brute money power? Yes

Was there near absolute control over media? Yes

Was there near absolute control over judiciary? Yes

Was there near absolute control over bureaucracy? Yes

Was Opposition guilty of making a mess with alliances? Yes

Has the Indian public, including some who follow this page, become tolerant of those who spew hatred against minorities? Yes

Has the Indian public, including some who follow this page, become seduced by the idea of Hindutva’s greatness specially when it is disguised as India’s greatness? Yes

If a terrorist gets elected to Parliament is that a grave danger to Indian democracy? Yes

If a party that has always hated Mahatma Gandhi and loved Chanakya, Savarkar, Hitler, Mussolini and Manusmruti, wins a landslide victory, is that a danger to Indian democracy? Yes

Will people like me who observe the spreading of this fascist mindset, get bullied into silence?

NO.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News