നാഗമ്പടം പാലം പൊളിച്ചു നീക്കല്‍ പുരോഗമിക്കുന്നു; കമാനം അടര്‍ത്തിമാറ്റി; ഗതാഗതം പൂര്‍ണമായും നിര്‍ത്തി

കോട്ടയം നാഗമ്പടം റെയില്‍വെ പാലം പൊളിച്ചു നീക്കല്‍ പുരോഗമിക്കുന്നു.

ഒന്‍പതു മണിക്കൂറിനൊടുവില്‍ പാലത്തിന്റെ കമാനം അടര്‍ത്തിമാറ്റി. ഇരുമ്പ് താങ്ങുകള്‍ നല്‍കി ആറു ഭാഗങ്ങളായാണ് പാലം പൊളിച്ചു മാറ്റുന്നത്. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.

രാത്രി മഴ പെയ്ത സാഹചര്യത്തില്‍ പുലര്‍ച്ചയോടെയാണ് പാലം പൊളിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. ഒന്‍പതു മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ‘രാവിലെ ഒന്‍പതേകാലോടെ പാലത്തിന്റെ ആദ്യ കമാനം അടര്‍ത്തിമാറ്റി.

അടര്‍ത്തിയെടുക്കുന്ന കഷണങ്ങള്‍ പാളത്തില്‍ പതിക്കാതിരിക്കാന്‍ ഇരുമ്പ് താങ്ങുകള്‍ നല്‍കിയതിന് പുറമെ പാളം പൂര്‍ണമായും മണല്‍ചാക്കിട്ട് മൂടിയിട്ടുണ്ട്. നിലയില്‍ കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതം 12 മണി മുതല്‍ പൂര്‍ണമായും നിര്‍ത്തിവച്ചു.

21 പാസഞ്ചര്‍ ട്രെയിനുകളും അഞ്ച് എക്‌സ്പ്രസ് ട്രെയിനുകളും റദ്ദാക്കി. ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിട്ടു. ആലപ്പുഴ വഴിയുള്ള മിക്ക പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കണ്ണൂര്‍ ആലപ്പുഴ ഇന്റര്‍ സിറ്റി എക്‌സ്പ്രസ് എറണാകുളം വരെ സര്‍വീസ് നടത്തു. രാജ്യറാണി എക്‌സ്പ്രസ്സ് നിലമ്പൂരില്‍ നിന്നും ഷൊര്‍ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും.

നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം തകര്‍ക്കാനുള്ള രണ്ടുതവണത്തെ ശ്രമം പരാജയപ്പെട്ടതോടെയാണ് നാഗമ്പടം പഴയ മേല്‍പാലം അറുത്തുമാറ്റന്‍ റെയില്‍വേ പരമ്പരാഗത രീതി സ്വീകരിച്ചത്.

നിശ്ചയിച്ച സമയത്തിനുള്ളില്‍ പാലം പൂര്‍ണ്ണമായും പൊളിച്ചുനീക്കാനായാല്‍ രാത്രി 12മണിയോടെ റെയില്‍ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്നാണ് റെയില്‍വേ അധികൃതരുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News