ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ പരാജയത്തെ തുടര്‍ന്ന് ബിജെപിയില്‍ അസ്വസ്ഥത പുകയുന്നു. ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്ത് മത്സരിച്ച കുമ്മനത്തിന്റെ പരാജയത്തിനും പതിമൂന്ന് മണ്ഡലങ്ങളില്‍ കെട്ടിവച്ചകാശ് പോലും കിട്ടാത്തതിനും എങ്ങനെ കേന്ദ്രനേതൃത്വത്തോട് മറുപടി പറയുമെന്ന ആശങ്കയിലാണ് സംസ്ഥാന നേതൃത്വം.