മുതിര്‍ന്ന നേതാക്കള്‍ ജോസഫ് ചേരിയിലേക്ക്; കേരളാ കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്

കേരളാ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ജോസഫ് ചേരിയിലേക്ക്. പാര്‍ട്ടിക്കുള്ളില്‍ ശക്തനായി പി ജെ ജോസഫ്. ജോസ് കെ മാണി ഗ്രൂപ്പില്‍ കൂട്ടകൊഴിച്ചിന് കളമൊരുങ്ങി.

താത്കാലികമായി ചെയര്‍മാന്‍ പദവിയില്‍ എത്തിയ പി ജെ ജോസഫിന്റെ കൈകളിലാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ മുഴുവന്‍ നിയന്ത്രണവും.

ചെയര്‍മാന്‍ പദവിയെ ചൊല്ലി ജോസ് കെ മാണി തര്‍ക്കമുയര്‍ത്തുമ്പോഴും നിയമസഭാ സമ്മേളനത്തിന് മുമ്പ് സഭാ കക്ഷി നേതാവിന്റെ ചുമതല ഏറ്റെടുത്തുകൊണ്ടുള്ള കത്ത് പി ജെ ജോസഫ്, സ്പീക്കര്‍ക്ക് കൈമാറും.

സി എഫ് തോമസിന്റെ നിലപാടുകള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാണെങ്കിലും ജോസഫിനെ എതിര്‍ക്കാനിടയില്ല. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രാഹാമിനെ ഒപ്പം കൂട്ടിയാരംഭിച്ച അശ്വമേധം പല മുതിര്‍ന്ന നേതാക്കളെയും ജോസഫ് ഗ്രൂപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിച്ചിട്ടുണ്ട്.

പക്ഷെ അവരാരും ഇപ്പോള്‍ ജോസ് കെ മാണിക്കെതിരെ പരസ്യമായി രംഗത്ത് വരേണ്ടന്നാണ് ജോസഫിന്റെ നിര്‍ദ്ദേശം.

കൂടുതല്‍ സംഘടനാ അധികാരങ്ങള്‍ കൈക്കലാക്കിയ ജോസഫ് വിഭാഗം സംസ്ഥാനകമ്മറ്റി വിളിക്കാന്‍ തയ്യാറാകാത്തത് ജോസ് കെ മാണി വിഭാഗത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.

നാള്‍ക്കുനാള്‍ ജോസ് കെ മാണിയുടെ ശക്തി ചോരുകയാണെന്ന് തിരിച്ചറിയുന്ന ചിലര്‍ ജോസഫ് ഗ്രൂപ്പിലേക്കും മറ്റുള്ളവര്‍ കോണ്‍ഗ്രസിലേക്കും ചേക്കേറാന്‍ ചര്‍ച്ചകള്‍ തുടങ്ങിവച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here