കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; അനധികൃതമായി പ്രിയ എസ്റ്റേറ്റിന്‍റെ കരം സ്വീകരിച്ച രണ്ട് മുതിര്‍ന്ന റവന്യു ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു

കൈരളി ന്യൂസ് എക്സ്ക്യൂസീവ് അനധികൃതമായി പ്രിയ എസ്റ്റേറ്റിന്‍റെ കരം സ്വീകരിച്ച രണ്ട് മുതിര്‍ന്ന റവന്യു ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.

പുനലുര്‍ ആര്‍ഡിഒ ആയിരുന്ന ബി ശശികുമാര്‍, മുന്‍ പുനലൂര്‍ തഹസീല്‍ദാര്‍ സുരേഷ് ബാബു എന്നീവരെയാണ് സസ്പെന്‍ഡ് ചെയ്തു.

പ്രിയ എസ്റ്റേറ്റിന്‍റെ കൈവശം ഇരിക്കുന്ന492 ഏക്കര്‍ ഭൂമിയുടെ കരം സ്വീകരിച്ചതാനാണ് സസ്പെന്‍ഷന്‍. ഇതേ വിഷയത്തില്‍ കൊല്ലം കളക്ടര്‍ കാര്‍ത്തികേയനെതിരായ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്.

തർക്കമുള്ള തോട്ട ഭൂമികളിൽ നിന്നും ഉപാധികളോടെ മാത്രമേ കരം സ്വീകരിക്കാവൂ എന്ന മന്ത്രിസഭാ തീരുമാനം നിലനിള്‍ക്കെ തിടുക്കപ്പെട്ട് ക്രമവിരുദ്ധമായി കരം സ്വീകരിച്ചു എന്ന് ചൂണ്ടി കാട്ടിയാണ് റവന്യു വകുപ്പിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്.

മുന്‍ പുനലുര്‍ ആര്‍ഡിഒ ആയിരുന്ന ബി ശശികുമാര്‍, മുന്‍ പുനലൂര്‍ തഹസീല്‍ദാര്‍ സുരേഷ് ബാബു എന്നീവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഇതേ കാരണത്തിന് ആര്യങ്കാവ് വില്ലേജ് ഓഫീസറെയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.

പ്രിയ എസ്റ്റേറ്റിന്‍റെ 492 ഏക്കറിലെ കരം സ്വീകരിച്ചത് നേരത്തെ വിവാദമായിരുന്നു. കരം അടച്ചതിനാൽ എസ്റ്റേറ്റ് അധികൃതർ ഈ ഭൂമിയിൽ നിന്ന് ആദായം എടുത്ത് തുടങ്ങതോടെയാണ് വാര്‍ത്ത പുറത്തായത്.

ഹാരിസണ്‍ പ്ലാന്റേഷന്റെ കൈവശമുണ്ടായിരുന്ന പ്രിയ എസ്റ്റേറ്റില്‍ നിന്നും കരം സ്വീകരിച്ച സംഭവത്തില്‍ കളക്ടര്‍ കാര്‍ത്തികേയനെതിരെ വിജിലന്‍സിന്‍റെ പ്രഥമിക അന്വേഷണവും നടക്കുകയാണ്.

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധച്ച് സര്‍ക്കാരുമായി കേസ് നിലവിലിരിക്കെ പ്രിയ എസ്റ്റേറ്റിന്‍റെ കരം സ്വീകരിച്ച നടപടി നേരത്തെ വിവാദമായിരുന്നു.

റവന്യു വകപ്പിന് കീ‍ഴിലെ ദുരന്ത നിവാരണ അതോറിറ്റിയിലെ അസിസ്റ്റന്‍റ് കമ്മീഷണണരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട ബി ശശികുമാര്‍. നിലവില്‍ തിരുവനന്തപുരം തഹസീല്‍ദാരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട സുരേഷ്ബാബു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here