
സംസ്ഥാനത്തെ ആദിവാസി സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്ന വനമിത്ര പദ്ധതി ശ്രദ്ധേയമാകുന്നു. പട്ടിക വികസന വകുപ്പിന് കീഴിലെ ഹോസ്റ്റലുകളിലേയും, സ്‌കൂളുകളിലേയും യൂണിഫോമുകള്‍ ഇനി തയ്ക്കുക പരിശീലനം സിദ്ധിച്ച ആദിവാസി സ്ത്രീകള്‍.
ആദിവാസി വിഭാഗത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ആണ് പദ്ധതി നടപ്പിലാക്കുന്നത്.
കോഴിക്കോട് ചക്കിട്ടപ്പാറയിലെ ആദിവാസി ഊരില്‍ ആരംഭിച്ച സ്ത്രീകള്‍ക്കായുള്ള തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ നിന്നാവും ആദിവാസി കുട്ടികള്‍ക്ക് ഇനി യൂണിഫോം തുന്നുന്നത്
പിന്നോക്കം നില്‍ക്കുന്ന ആദിവാസി വിഭാഗത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി സ്വയം തൊഴില്‍ പദ്ധതിയെന്നൊണമാണ് കോഴിക്കോട് ചക്കിട്ടപ്പാറയിലെ ആദിവാസി ഊരില്‍ ഒരു തയ്യല്‍ യൂണിറ്റ് ആരംഭിച്ചത്.
ഇവര്‍ക്ക് സ്ഥായിയായ വരുമാന മാര്‍ഗം ആവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ എസ് സലീഖയും, മാനേജിംഗ് ഡയറക്ടര്‍ വിസി ബിന്ദുവും പ്രത്യേക താല്‍പര്യമെടുത്താണ് തിരഞ്ഞെടുത്ത 35 വനിതകള്‍ക്ക് ആദ്യഘട്ടത്തില്‍ തയ്യല്‍ പരിശീലനം നല്‍കിയത്.
അതില്‍ തന്നെ ഏറ്റവും കൂടുതല്‍ കഴിവ് തെളിയിയിച്ച ചക്കിട്ടപ്പാറ സ്വദേശികളായ ഉണ്ണിമായ, ശോഭ, വപിത, ഷൈമ എന്നിവരെ കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കിലെ അപ്പാരള്‍ ട്രെയിനിങ് ആന്‍ഡ് ഡിസൈനിങ് സെന്ററിലും എത്തിച്ച് 20 ദിവസത്തെ വിദഗ്ധ പരിശീലനം നല്‍കി.
തയ്യല്‍ പരിശീലനത്തോടൊപ്പം റെഡിമേഡ് വസ്ത്ര നിര്‍മ്മാണ വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതികളും ഇവര്‍ക്ക് പഠിപ്പിച്ച് കൊടുത്തു. പരിശീലനം ഗുണം ചെയ്തെന്നാണ് സ്ത്രീകളുടെ പക്ഷം
പട്ടികവര്‍ഗ വികസന വകുപ്പുമായി യോജിച്ച് കൊണ്ട് യൂണിഫോം വസ്ത്ര നിര്‍മ്മാണം ഇനി ചക്കിട്ടപാറയിലെ പ്രത്യേക തയ്യല്‍ യൂണിറ്റിലാവും നടത്തുക.
വനിതാ വികസന കോര്‍പ്പറേഷനോടൊപ്പം ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്, ദേശീയ പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വനമിത്ര പദ്ധതി നടപ്പിലാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here