രാഷ്ട്രപതി റാം നാഥ് കോവിന്ദ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ നരേന്ദ്രമോദിയെ ക്ഷണിച്ചു

രാഷ്ട്രപതി റാം നാഥ് കോവിന്ദ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ നരേന്ദ്രമോദിയെ ക്ഷണിച്ചു. മന്ത്രിസഭ അംഗങ്ങളെ നിര്‍ദേശിക്കാനും ആവിശ്യപ്പെട്ടു.

പാര്‍ലമെന്റിന്റെ സെന്‍ഡ്രല്‍ ഹാളില്‍ നടന്ന എന്‍ഡിഎ എംപിമാരുടേയും കക്ഷി നേതാക്കളുടേയും യോഗത്തില്‍ നരേന്ദ്രമോദിയെ പാര്‍ലമെന്ററി പാര്‍ടി നേതാവായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് മോദിയെ രാഷ്ട്രപതി ക്ഷണിച്ചത്.

മതന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടുമെന്ന് മോദി പറഞ്ഞു.വ്യാഴ്യാഴ്ച്ച കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്ഞ.കേരളത്തിന് മന്ത്രിസ്ഥാനമില്ല.

ഭരണഘടനയെ വണങ്ങിട്ടായിരുന്നു ഇത്തവണ നരേന്ദ്രമോദിയുടെ സെന്‍ഡ്രല്‍ ഹാളിലെ പ്രസംഗം ആരംഭിച്ചത്. എല്ലാവരേയും ഒരുമിച്ച് കൊണ്ട് പോകും.

തിരഞ്ഞെടുപ്പ് തീര്‍ത്ഥാടന യാത്രയായിരുന്നു എന്നാവര്‍ത്തിച്ച മോദി മതന്യൂനപക്ഷങ്ങളേയും വിശ്വാസം നേടാന്‍ ശ്രമിക്കുമെന്നും വ്യക്തമാക്കി.

എന്‍ഡിഎ എംപിമാരുടേയും കക്ഷി നേതാക്കളുടേയും സംയുക്ത യോഗത്തില്‍ നരേന്ദ്രമോദിയെ പാര്‍ലമെന്ററി പാര്‍ടി നേതാവായി തിരഞ്ഞെടുത്തു.

അമിത് ഷാ പേര് നിര്‍ദേശിച്ചപ്പോള്‍ രാജ്‌നാഥ് സിങ്ങ്,നിധിന്‍ ഗഡ്കരി എന്നിവര്‍ പിന്താങ്ങി. എന്‍ഡിഎ കക്ഷി നേതാക്കളായ തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി,ബീഹാര്‍ മുഖ്യമന്ത്രി നിധീഷ്‌കുമാര്‍,ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ്ങ് ബാദല്‍,എന്‍ജെപിയില്‍ നിന്നും രാംവിലാസ് പാസ്വാന്‍ എന്നിവര്‍ക്ക് ഒപ്പം എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജ്വോഷി എന്നിവരും സനിഹിതരായിരുന്നു.

നടപടി ക്രമങ്ങളുടെ ഭാഗമായി സഖ്യകക്ഷി നേതാക്കളുമായി അമിത് ഷാ രാഷ്ട്രപതിയെ കണ്ടു. നരേന്ദ്രമോദിയെ പാര്‍ലമെന്ററി പാര്‍ടി നേതാവായി തിരഞ്ഞെടുത്ത കത്ത് കൈമാറി.

ഇതിന് പിന്നാലെ മോദി സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രപതി ക്ഷണിച്ചു..വ്യാഴ്യാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കാനാണ് തീരുമാനം.

പുതിയ സര്‍ക്കാരില്‍ കേരളത്തിന് പ്രാതിനിധ്യം ഉണ്ടാകില്ല. അല്‍ഫോന്‍സ് കണ്ണന്താനം, വി.മുരളീധരന്‍ എന്നിവര്‍ ശ്രമിച്ചെങ്കിലും കേരളത്തില്‍ പരാജയപ്പെട്ടതിനാല്‍ സാധ്യത മങ്ങി. അമിത്ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയാകുമ്പോള്‍ രാജ്‌നാഥ് സിങ്ങിന് പകരം മറ്റൊരു വകുപ്പ് നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here