സംഘപരിവാര്‍ നിയന്ത്രണത്തിലുളള ആശുപത്രിയിലെ ചികിത്സാ പി‍ഴവ് മൂലം മകന്‍ മരണപ്പെട്ട സംഭവം; മാതാപിതാക്കള്‍ പരാതി നല്‍കി

സംഘപരിവാര്‍ നിയന്ത്രണത്തിലുളള ആശുപത്രിയിലെ ചികിത്സാ പി‍ഴവ് മൂലം മകന്‍ മരണപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് മരണപ്പെട്ട പത്ത് വയസുകാരന്‍ അനന്തകൃഷ്ണന്‍റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു

സംഘപരിവാര്‍ നിയന്ത്രണത്തിലുളള ആറ്റുകാല്‍ ദേവീ ആശുപത്രിയിലെ ചികിത്സാ  പി‍ഴവ് മൂലം മകന്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ,ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയത്.

മെയ് പത്തിനാണ് ആറ്റുകാല്‍ സ്വദേശിയായ പത്ത് വയസുകാരന്‍ അനന്തകൃഷ്ണന്‍ മരണപ്പെട്ടത് . സൈക്കിളില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ അനന്തകൃഷ്ണനെ വയറ്റില്‍ സ്റ്റിച്ച് മാത്രമിട്ട് ഡോക്ടര്‍ വീട്ടിലേക്ക് പറഞ്ഞ് വിട്ടതിന്‍റെ തൊട്ടടുത്ത ദിവസം കുട്ടി മരണപ്പെടുകയായിരുന്നു.

ചികിത്സാ  പി‍ഴവാണ് മരണകാരണമെന്ന് വ്യക്തമായിട്ടും ആശുപത്രി അധികൃതര്‍ ഡോക്ടറെ സംരക്ഷിക്കുകയാണെന്ന് കുട്ടിയുടെ മാതാപിതക്കളായ സബിതയും , ഷിബുകുമാറും ആരോപിച്ചു. വിഷയില്‍ അന്വേഷണത്തിന് ഉത്തരവിടാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയതായി ഇവര്‍ പീപ്പിളിനോട് പറഞ്ഞു

പത്ത് വയസുകാരന്‍ അനനന്തകൃഷ്ണന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പ്രതിഷേധം ശക്തമാണ് . ഡിവൈഎഫ്ഐ ചാല ഏരിയാ സെക്രട്ടറി ഉണ്ണിയോടെപ്പം എത്തിയതാണ് കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയത്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here