കൊച്ചി: ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. പുലര്‍ച്ചെ രണ്ട് മണിക്കാണ് എറണാകുളത്ത് നെട്ടൂര്‍ സ്വദേശിനി ബിനി ഭര്‍ത്താവ് ആന്റണിയുടെ അടിയെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.

കൊലപാതകത്തിനു ശേഷം ഭര്‍ത്താവ് ആന്റണി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.