ശ്രീലങ്കയിൽ നിന്നുള്ള 15 ഐ എസ് പ്രവർത്തകർ ലക്ഷദ്വീപിന് അടുത്തേക്ക് നീങ്ങുന്നതായി ഇൻറലിജൻസ് റിപ്പോർട്ട്

ശ്രീലങ്കയിൽ നിന്നുള്ള 15 ഐ എസ് പ്രവർത്തകർ ലക്ഷദ്വീപ് അടുത്തുള്ള മിനിക്കോയ് ദ്വീപിലേക്ക് നീങ്ങുന്നതായി ഇൻറലിജൻസ് റിപ്പോർട്ട് . ശ്രീലങ്കയിൽ നിന്നും പുറപ്പെട്ട ഒരു വെള്ള ബോട്ടിനെ ചുറ്റിപ്പറ്റി അന്വേഷണം. രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ തീരമേഖലയിലെ സുരക്ഷ ശക്തമാക്കി

ശ്രീലങ്കയിൽ നിന്ന് 15 ഐ എസ് പ്രവർത്തകർ ഒരു വെളുത്ത ബോട്ടിൽ ലക്ഷ ദ്വീപ് മിനിക്കോയ് ദ്വീപിലേക്ക് നീങ്ങുന്നു എന്നാണ് അന്വേഷണ ഏജൻസികൾ പോലീസിനും നേവിയും കോസ്റ്റ് ഗാർഡും നൽകിയ വിവരം.

ശ്രീലങ്കയിലെ സമീപകാല സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തീരമേഖലയിൽ കർശനമായ സുരക്ഷാ വേണമെന്നും രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. മുന്നറിയിപ്പിനെ പശ്ചാത്തലത്തിൽ നേവിയും കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും തീരമേഖലയിൽ സുരക്ഷ ശക്തമാക്കി.

കടലിൽ മത്സ്യബന്ധനത്തിനായി പോകുന്ന മത്സ്യത്തൊഴിലാളികൾക്കും കടലോര ജാഗ്രതാ സമിതി പ്രവർത്തകർക്കും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നിർദേശം രഹസ്യാന്വേഷണ ഏജൻസികൾ കൈമാറിയിട്ടുണ്ട്.

സംശയാസ്പദമായ സാഹചര്യത്തിൽ ബോട്ട് കാണപ്പെടുകയാണെങ്കിൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ തീരമേഖലയിൽ സ്ഥിതിചെയ്യുന്ന 72 പോലീസ് സ്റ്റേഷനുകളിൽ ജാഗ്രത ഉണ്ടാകണമെന്ന നിർദ്ദേശം കോസ്റ്റൽ എഡിജിപി ടോമിൻ തച്ചങ്കരി വിവിധ പോലീസ് സ്റ്റേഷനുകൾക്ക് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News