
ദില്ലി: രാജ്യം ഏകാധിപത്യത്തിലേക്ക് പോകാതിരിക്കാന്‍ ജാഗ്രത വേണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.
മാധ്യമങ്ങളുമായി സംസാരിക്കുമ്പോള്‍ ശ്രദ്ധ വേണമെന്ന് മോദി എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് മോദിക്കെതിരെ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഒളിയമ്പ്.
രാജ്യം ഏകാധിപത്യത്തിലേക്ക് പോകാതിരിക്കാന്‍ ജാഗ്രത വേണമെന്നാണ് മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറാനിരിക്കെയുള്ള പ്രസ്താവന.
സ്വാമിയുടെ പ്രസ്താവന ബിജെപിക്ക് തുടക്കത്തിലേ കല്ലുകടിയായി. സര്‍ക്കാരിന്റെ വീഴ്ചകള്‍ പലതും ചര്‍ച്ചയാകാതെ പോയത് എങ്ങനെ എന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്വാമി പറയുന്നു. ദേശസുരക്ഷയിലൂന്നി നടത്തിയ പ്രചരണത്തില്‍ മറ്റ് വീഴ്ചകള്‍ ശ്രദ്ധിക്കപ്പെടാതെ പോയെന്നാണ് സ്വാമിയുടെ അഭിപ്രായം.
കേരളത്തില്‍ ശബരിമലവിഷയത്തില്‍ നേതാക്കള്‍ നടത്തിയ മലക്കം മറിച്ചില്‍ തുറന്നുകാട്ടപ്പെട്ടെന്ന് സ്വാമി അഭിമുഖത്തില്‍ തുറന്നുസമ്മതിക്കുന്നു. മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന പശ്ചാത്തലത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള നടപടികള്‍ വൈകാതെ ആരംഭിക്കാനും സൂബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here