മക്കള്‍ രാഷ്ട്രീയത്തിനെതിരെ രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസിലെ കുടുംബവാഴ്ച അവസാനിപ്പിക്കാനുള്ള സമയമായെന്ന സൂചനയും രാഹുല്‍ നല്‍കി

ദില്ലി: അനുകൂല സാഹചര്യങ്ങളെ പോലും വോട്ടാക്കി മാറ്റാനാകാതെ കോണ്‍ഗ്രസ് ഇത്തവണ നേരിട്ടത് ഏറ്റവും വലിയ പരാജയം. നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രാജസ്ഥാനിലും മധ്യപ്രദേശിലും പോലും കോണ്‍ഗ്രസ് അമ്പേ പരാജയപ്പെട്ടു. ഇതോടെയാണ് മക്കള്‍ രാഷ്ട്രീയത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

മുഖ്യമന്ത്രിമായ കമല്‍ നാഥും, അശോക് ഗെഹ്ലോട്ടും പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇരുവരും മക്കള്‍ക്ക് മത്സരിക്കാന്‍ പാര്ട്ടി ടിക്കറ്റ് നല്‍കി. എതിര്‍പ്പുകള്‍ ഉയര്‍പ്പോള്‍ ഇവര്‍ ശക്തമായി മക്കള്‍ക്ക് വേണ്ടി വാദിച്ചു. എന്നാല്‍ അത് പാര്‍ട്ടിക്ക് വിപരീത ഫലമാണ് ചെയ്തതെന്നും വിലയുരുത്തലുണ്ടായി.

കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥ് ചിന്ദ്വാരയില്‍ നിന്നാണ് മത്സരിച്ചത്. വിജയിക്കാന്‍ കഴിഞ്ഞെങ്കിലും, 37,000ത്തോളം വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണ് നേടാനായത്. അതേസമയം അശോക് ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ടാകാട്ടെ ജോദ്പൂരില്‍ നിന്ന് തോല്‍ക്കുകയും ചെയ്തു.

സംസ്ഥാനത്ത് നേതാക്കളുടെ പ്രവര്‍ത്തനം മക്കള്‍ മത്സരിക്കുന്ന മണ്ഡലത്തിലേക്ക് ഒതുങ്ങിയെന്നും, മക്കളെ ജയിപ്പിക്കാനുള്ള ഓട്ടത്തിനിടയില്‍ സംസ്ഥാനത്തെ കൈവിട്ടെന്നുമാണ് വിമര്‍ശനങ്ങള്‍.

ഇതോടെ പാര്‍ട്ടിയില്‍ സമൂലമാറ്റത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ഉടന്‍ തന്നെ പാര്‍ട്ടിയില്‍ പുനസംഘടനയുണ്ടാകും. കമല്‍ നാഥിനും, അശോക് ഗെഹ്ലോട്ടിനും പുറമേ മുതിര്‍ന്ന നേതാവായ പി ചിതംബരത്തിനെതിരെയും ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

അതേസമയം, കോണ്‍ഗ്രസിലെ കുടുംബവാഴ്ച അവസാനിപ്പിക്കാനുള്ള സമയമായെന്ന സൂചനയും ഇന്നലെ ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ ഗാന്ധി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News