തിരുവനന്തപുരം: മന്ത്രി എകെ ബാലന്റെ പരാമര്‍ശം വളച്ചൊടിച്ച് വലതുപക്ഷ മാധ്യമങ്ങള്‍.

എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, രമ്യ ഹരിദാസിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചെന്ന് എകെ ബാലന്‍ പറഞ്ഞുവെന്ന കള്ളമാണ് വലതുപക്ഷ മാധ്യമങ്ങള്‍ മെനഞ്ഞെടുത്തത്.

തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച അഭിപ്രായങ്ങള്‍ ബാലന്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍, ഒരു മാധ്യമപ്രവര്‍ത്തകന്‍ വിജയരാഘവന്റെ പരാമര്‍ശം ബാധിച്ച എന്ന ചോദ്യം ഉയര്‍ത്തുകയായിരുന്നു.

ചോദ്യത്തിന് ബാലന്‍ നല്‍കിയ മറുപടി ഇങ്ങനെ:

മാധ്യമങ്ങളിലും മറ്റുമായി നടന്ന വിജയരാഘവന്റെ വാക്കുകളുടെ വക്രീകരണം ജനങ്ങളെ ബാധിച്ചിരിക്കാം എന്ന ബാലന്റെ വാക്കുകളാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ചത്. വിജയരാഘവന്റെ പരാമര്‍ശം ജനങ്ങളെ സ്വാധീനിച്ചിരിക്കാം എന്ന കള്ളമാണ് ബാലന്റെ വാക്കുകള്‍ വളച്ചൊടിച്ച് മാധ്യമങ്ങള്‍ പടച്ചുണ്ടാക്കിയത്.