കൊല്ലം: മകളുടെ വിവാഹ പാര്‍ട്ടിയില്‍ പാട്ടുപാടുന്നതിനിടെ എസ്‌ഐ കുഴഞ്ഞ് വീണു മരിച്ചു.

നീണ്ടകര പുത്തന്‍തുറ സ്വദേശി ചംമ്പോളില്‍ തെക്കെതില്‍ വിഷ്ണു ആണ് മരിച്ചത്.

ഇന്നായിരുന്നു അദ്ദേഹത്തിന്റെ മകള്‍ ആര്‍ച്ചയുടെ വിവാഹം തീരുമാനിച്ചിരുന്നു. ഇന്നാലെ അതിന്റെ സ്വീകരണ ചടങ്ങിനിടെ നടന്ന ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കവേയായിരുന്നു വേദിയില്‍ കുഴഞ്ഞ് വീണ് വിഷ്ണു മരിച്ചത്.

വിവാഹം കഴിഞ്ഞതിനു ശേഷമാണ് മകളേയും ഭാര്യയേയും മരണവിവരം അറിയിച്ചത്.

കൊല്ലം കണ്‍ട്രോള്‍ റൂമില്‍ എസ്‌ഐ ആയി സേവനം അനുഷ്ഠിക്കുന്നതിനിടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ചത്.