കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന; കര്‍ണാടകയില്‍ സര്‍ക്കാറിനെ മറിച്ചിടാനുള്ള നീക്കം സജീവമാക്കി ബിജെപി

കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിനെ മറിച്ചിടാനുള്ള നീക്കങ്ങള്‍ ശക്തമാക്കി ബിജെപി. കോണ്ഗ്രസിന്റെ രണ്ട് വിമത എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന.

എംഎല്‍എ മാരായ രമേശ് ജാര്‍ക്കിഹോളിയും, സുധാകരും ബിജെപി നേതാവ് എസ് എം കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തി.

അതേ സമയം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് ജയിച്ച സുമലതയും എസ് എം കൃഷ്ണയെ സന്ദര്‍ശിച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ മികച്ച വിജയം നേടിയതിന് പിന്നാലെയാണ് കുമാരസ്വാമി സര്‍ക്കാരിനെ മറിച്ചിടാനുള്ള നീക്കങ്ങള്‍ ബിജെപി ശക്തമാക്കിയത്.

ബിജെപി നീക്കത്തെ തടയാനായി മുഖ്യമന്ത്രി സ്ഥാനം പോലും ജെഡിഎസില്‍ നിന്ന് പിടിച്ചെടുക്കാന്‍ഡ കോണ്‍ഗ്രസ് ആലോചിച്ചെങ്കിലും ജെഡിഎസില്‍ പൊട്ടിത്തെറിയുണ്ടാക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ആ നീക്കം കോണ്‍ഗ്രസ് ുപേക്ഷിക്കുകയും ചെയ്ത്.

അതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പാളയത്തില്‍ കൂടുതല്‍ ആശങ്ക നല്‍കിക്കൊണ്ട് രണ്ട് വിമത എംഎല്‍എമാര്‍ ബിജെപി നേതാവ് എസ്എം കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തിയത്.

ബംഗളുരുവിലായിരുന്നു കൂടിക്കാഴ്ച. കര്‍ണാടകയിസല്‍ 105 എംഎല്‍എമാരുള്ള ബിജെപിക്ക് എട്ട് എംഎല്‍എമാരുടെ പിന്തുണകൂടി വേണം സര്‍ക്കാര്‍ രൂപീകരിക്കാന്‍.

ഇതിനിടയിലാണ് ് കോണ്ഡഗ്രസ് എംഎല്‍എമാരായ രമേശ് ജാര്‍ക്കിഹോളിയും, സുധാകരും ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന സൂചന നല്‍കിയത്.

എന്നാല്‍ എസ്എം കൃഷ്ണയുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴചയല്ലെന്ന് എംഎല്‍എ രമേഷ് ജാര്‍ക്കിഹോളി വ്യക്തമാക്കി.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി മികച്ച വിജയം നേടിയതിന് അഭിന്ദിക്കാനായാണ് എസ്എം കൃഷ്ണയെ സന്ദര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം മാണ്ഡ്യയില്‍ നിന്ന് ജയിച്ച സുമലത അംബരീഷും എസ്എം കൃഷ്ണയെ സന്ദര്‍ശിച്ചു. ബിജെപി പിന്തുണയോടെയാണ് സുമലത മാണ്ഡ്യയില്‍ നിന്ന് ജയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here