ഈ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ചില പത്ര ദൃശ്യമാധ്യമങ്ങൾ നടത്തിയ വൃത്തികെട്ട പ്രചരണത്തിന്റെ മറ്റൊരു മുഖമാണ് ഇന്നത്തെ എന്റെ പരാമർശ്ശവുമായി ബന്ധപ്പെട്ട് ചില ദൃശ്യമാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്.

കഥാപ്രസംഗ കലാസംഘടനയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി തിരുവനന്തപുരത്തെ ഭാരത് ഭവനിൽ എത്തിയ ഘട്ടത്തിലാണ് വലിയ ഒരു മാധ്യമപ്പട എന്നെ കാണുന്നത്.

ഈ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലെ പരാജയ കാരണം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരമായി ഞാൻ പറഞ്ഞ മറുപടി കൈരളി ന്യൂസ് ചാനൽ സത്യസന്ധമായി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.

വിവാദമായ എ.വിജയരാഘവന്റെ തിരെഞ്ഞെടുപ്പു ഘട്ടത്തിലെ പരാമർശ്ശത്തെ സംബന്ധിച്ച് മാധ്യമങ്ങൾ ചോദിച്ച ഘട്ടത്തിൽ ഞാൻ പറഞ്ഞ കാര്യം ഇതായിരുന്നു.

പത്ര-ദൃശ്യ മാധ്യമങ്ങൾ വക്രികരിച്ച് പ്രചരിപ്പിച്ച ഒരു പ്രസ്ഥാവനയായിരുന്നു എ.വിജയരാഘവന്റെതും. ഇത് മറ്റു പല നുണപ്രചരണങ്ങളുടെയും ഭാഗമാണ്.

അതിലുണ്ടായ തെറ്റിദ്ധാരണ എ.വിജയരാഘവൻ തന്നെ വ്യക്തമാക്കിയിട്ടും അദ്ദേഹത്തെ മാധ്യമങ്ങൾ വേട്ടയാടി . “ഇതും വോട്ടർമാരെ സ്വാധിനിച്ചിട്ടുണ്ടാവാം” ഇതായിരുന്നു എന്റെ പരാമർശ്ശം.

ഇതിനെയാണ് ചില ദൃശ്യമാധ്യമങ്ങൾ വൃത്തികെട്ട രീതിയിൽ പ്രചരിപ്പിച്ചത്. “എൽ.ഡി.എഫ്.സ്ഥാനാർത്ഥി പി.കെ.ബിജുവിന്റെ പരാജയ കാരണം വിജയരാഘവന്റെ പരാമർശം” എന്ന രൂപത്തിൽ ദ്യശ്യ മാധ്യമങ്ങളിൽ വന്ന വാർത്ത പൂർണമായും തെറ്റാണ് കെട്ടിചമച്ചതാണ്. ഇനിയെങ്കിലും മാധ്യമങ്ങൾ ഈ പ്രവണത അവസാനിപ്പിക്കണം