പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാമത് സമ്മേളനം ഇന്ന് ആരംഭിക്കും. ഇന്ന് മുതൽ ജൂലൈ ആദ്യവാരം വരെ സഭ സമ്മേളിക്കാൻ ആണ് തീരുമാനം.

സഭ സമ്മേളിക്കുന്ന ആദ്യ ദിവസമായ ഇന്ന് അന്തരിച്ച മുതിര്‍ന്ന നേതാവ് കെഎം മാണിക്ക് അന്തിമോചാരം അര്‍പ്പിച്ച് സഭ പിരിയും.

പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം ഔദ്യോഗികമായി ഇന്ന് മുതല്‍ ആരംഭിക്കുന്നെങ്കിലും മുന്‍മന്ത്രിമാരായ കെ.എം മാണിക്കും കടവൂര്‍ ശിവദാസനും ചരമോപചാരം അര്‍പ്പിച്ച് സഭ ഇന്ന് പിരിയും.

ജൂലൈ ആദ്യവാരം വരെ സഭ സമ്മേളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. റമദാന്‍ പ്രമാണിച്ച് ജൂണ്‍ ആദ്യവാരം സഭാസമ്മേളനത്തിന് അവധി നല്‍കിയിട്ടുണ്ട്.

ബഡ്ജറ്റ് ചര്‍ച്ചയാണ് പ്രധാന അജണ്ടയെങ്കിലും സ്വാശ്രയ കോളേജ് ഫീസ് നിർണയ ബില്ലിന്റെ അവതരണവും സഭാ സമ്മേളനത്തിലുണ്ടാവും.

ലോകസഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിൻറെ അടിസ്ഥാനത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ ആക്രമണം ശക്തമാക്കുമെന്ന് ഉറപ്പാണ്.

ദേശീയതലത്തിലെ കോൺഗ്രസിന് ദയനീയ തോൽവി ചൂണ്ടിക്കാട്ടി ഭരണപക്ഷം പ്രതിരോധിക്കും. അതേസമയം കെ എം മാണി മരണപ്പെട്ടതോടെ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറുടെ കസേര പിജെ ജോസഫിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം എംഎല്‍എ മോന്‍സ് ജോസഫ് ക‍ഴിഞ്ഞദിവസം സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.

പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി എന്ന അധികാരം ഉപയോഗിച്ചാണ് മോന്‍സ് ഇത്തരം ഒരു കത്ത് നല്‍കിയത്.