
ലോകം ക്രിക്കറ്റ് ആവേശത്തിലേക്ക് ചുവട് വെക്കുകയാണ്. മൂന്ന് ദിവസങ്ങള്‍ക്കപ്പുറം ക്രിക്കറ്റ് പിറന്ന മണ്ണില്‍ ലോകകപ്പിന് ക്രീസുണരും.
ആതിഥേയരായ ഇംഗ്ലണ്ട് കരുത്തരായ ദക്ഷിണാപ്രിക്കയെ നേരിടുന്നതോടെയാണ് ലോകകപ്പിന് ഇംഗ്ലീഷ് മണ്ണില്‍ കൊടി ഉയരുക.
മെയ് മുപ്പതിന് ലണ്ടിനെ ഓവലില്‍ തുടങ്ങുന്ന ലോക ചാമ്പ്യന്‍മാരെ തേടിയുള്ള യാത്ര ഒന്നേ മുക്കാല്‍ മാസത്തോളം നീണ്ടു നില്‍ക്കും.
ക്രിക്കറ്റിന്‍റെ മെക്കയായ ലോര്ഡ്സില്‍ ജൂലൈ പതിന്നാലം തീയതിയാണ് മഹാമേളക്ക് ഫൈനല്‍. ആവേശകരമാണ് ഇത്തവണത്തെ ലോകകപ്പ്.
കരുത്തരായ പത്ത് ടീമുകളാണ് ഇത്തവണ ഫൈനല്‍ റൗണ്ടില്‍ ഏറ്റമുട്ടുക. എല്ലാ ടീമുകളും പരസ്പരം ഏറ്റമുട്ടുന്ന റൗണ്ട് റോബിന്‍ ലീഗ് രീതിയാണ് ഇത്തവണത്തെ മത്സരക്രമങ്ങളുടെ ഫോേര്‍മാറ്റ്.
അതു കൊണ്ടു തന്നെ ഓരോ മത്സരവും ആവേശകരമാകുമെന്ന് ഉറപ്പ്. ലീഗ് റൗണ്ടില്‍ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്നവര്‍ സെമിയിലേക്ക് യോഗ്യത നേടും, ആതിഥേയരായ ഇംഗ്ലണ്ടാണ് ടോപ്പ് ഫേവറിറ്റ് മിന്നുന്ന ഫോമില്‍ കളിക്കുന്ന അവര്‍ക്ക് സ്വന്തം മണ്ണില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യവുമുണ്ട്.
കരുത്തരായ ഇന്ത്യയും, ദക്ഷിണാഫ്രിക്കയും , ഓസ്ട്രേലിയയും അടക്കമുള്ളവര്‍ ഫേവറിറ്റ് പട്ടികയിലുണ്ട്. അഫ്ഗാനിസ്താനും, ശ്രീലങ്കയും ഒഴികെയുള്ള എല്ലാ ടീമുകള്‍ക്കും ചാമ്പ്യന്‍മാരാകന്‍ സാധ്യതയുണ്ട് എന്നതാണ് ഇംഗ്ലീഷ് ലോകകപ്പിന്‍റെ പ്രത്യേകത.
പുത്തന്‍ താരോദയങ്ങളും അപ്രതീക്ഷിത പ്രകടനങ്ങളും തന്നെയാകും ഇംഗ്ലീഷ് ലോകകപ്പിനെയും മനോഹരമാക്കുക. നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ക്രിക്കറ്റ് ലോകത്തിന്‍റെ യാത്ര തുടങ്ങുകയാണ്. ലോകകിരീടത്തിന്‍റെ പുതിയ അവകാശികളെ തേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here