വഡോദര: ദളിത് വിവാഹങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ അനുമതിയില്ലെന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ട ദളിത് ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം.

300ഓളം വരുന്ന സംഘമാണ് ദമ്പതികളെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ മഹുവാദ് നിവാസികളായ 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഗുജറാത്തിലെ വഡോദരയിലുള്ള മഹുവാദ് ഗ്രാമത്തിലാണ് സംഭവം.താരുലതബെന്‍ മക്വാന എന്ന യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ഇരുമ്പുപൈപ്പുകളും വടികളും മറ്റ് ആയുധങ്ങളുമായാണ് വീടിനുനേരെ മേല്‍ജാതിക്കാര്‍ ആക്രമണം നടത്തിയതെന്ന് പാരാതിയില്‍ പറയുന്നു.

അനധികൃതമായി സംഘംചേരല്‍, കലാപ കുറ്റം, വീട്ടിലേക്ക് അതിക്രമിച്ചു കടക്കല്‍, ദളിതര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് അറസ്റ്റിലായവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

നിങ്ങളേ ജനാധിപത്യ ബിജെപി സര്‍ക്കാര്‍ വഡോദരയിലെ പദ്ര താലൂക്കിലുള്ള മഹുവദ് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വിവാഹ ചടങ്ങുകള്‍ക്ക് ദളിതുകളെ അകറ്റിനിര്‍ത്തുന്നു’; എന്നായിയിരുന്നു പോസ്റ്റ്

.