
കൊച്ചി: കൊച്ചിയിലെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടിത്തം.
ബ്രോഡ് വേ മാര്‍ക്കറ്റിലെ തുണിക്കടയ്ക്കാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.
മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനുള്ള ശ്രമവും നടക്കുന്നു. പ്രദേശത്ത് നിന്നും സ്ത്രീകളെ ഒഴിപ്പിക്കുകയാണ്.
അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്സാണ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നത്. ഇവരോടൊപ്പം നാട്ടുകാരും കൂടെ ചേര്‍ന്നതോടെ തീ നിയന്ത്ര വിധേയമായ രീതിയിലേക്ക് മാറിയിട്ടുണ്ട്.
മുന്ന് നിലയുള്ള കെട്ടിടത്തെ പൂര്‍ണമായും തീ വിഴുങ്ങിയതാണ് അറിയാന്‍ കഴിയുന്നത്. സ്ഥാപനത്തില്‍ തുണികളായത് തന്നെ പെട്ടന്ന് തീ കത്തിപ്പടരുന്ന നിലയായിരുന്നു.
ഇടുങ്ങിയ പ്രദേശമായതിനാല്‍ തന്നെ കൂടുതല്‍ വാഹനങ്ങള്‍ക്ക് ഇങ്ങോട്ട് എത്തിച്ചേരുന്നതില്‍ പ്രയാസമനുഭവപ്പെടുന്നുണ്ട്.
കൊച്ചിയിലെ തന്നെ എറ്റവും തിരക്കുള്ള പ്രദേശമാണ് ബ്രോഡ് വെ. അതുകൊണ്ട് തന്നെ കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് തീപടരാതിരിക്കാനുള്ള കരുതലുകളാണ് അഗ്നിശമനസേന നടത്തികൊണ്ടിരിക്കുന്നത്.
കൊച്ചി പോലെ തിരക്കേറിയ നഗരത്തില്‍ തുടരെയുണ്ടാവുന്ന തീപിടിത്തത്തില്‍ മുന്‍കരുതലെടുക്കുന്നതില്‍ അദികൃതരുടെ ഭാഗത്ത് നിന്നും അലംഭാവമുണ്ടാവുന്നുണ്ടോ എന്ന സംശയങ്ങളും ഉയരുന്നുണ്ട്.
സ്ഥാപനങ്ങള്‍ അഗ്നിസുരക്ഷാ വിഭാഗം നിഷ്കര്‍ഷിക്കുന്ന നിര്‍ദേശങ്ങളൊക്കെയും പാലിക്കുന്നുണ്ടോ എന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ കര്‍ശനമായ പരിശോധനയിലൂടെ ഉറപ്പിക്കേണ്ടതുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here