ഐഎസ് ബന്ധം; മൂന്നു പേര്‍ക്ക് വധശിക്ഷ

ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്നതായി കണ്ടെത്തിയ മൂന്നു ഫ്രഞ്ച് പൗരന്മാരെ തൂക്കിക്കൊല്ലാന്‍ ഇറാഖ് കോടതി വിധിച്ചു.

കെവിന്‍ ഗൊണറ്റ്, ലിയോണാര്‍ഡ് ലോപസ്, സലിം മചുവോ എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. വിധിക്കെതിരെ 30 ദിവസത്തിനുള്ളില്‍ ഇവര്‍ക്ക് അപ്പീല്‍ നല്‍കാം.

ആദ്യമായാണ് ഫ്രഞ്ച് പൗരന്മാര്‍ക്ക് ഐഎസ് ബന്ധം ആരോപിക്കപ്പെട്ട് വധശിക്ഷ ലഭിക്കുന്നത്.

സംഭവം ഇറാഖിന്റെ ആഭ്യന്തരകാര്യമാണെന്നും പ്രതികരിക്കാനില്ലെന്നും ഫെബ്രുവരിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമാന്വല്‍ മാക്രോണ്‍ വ്യക്തമാക്കി. ഇതുവരെ ഇറാഖ് കോടതി നൂറുകണക്കിനു വിദേശികളായ ഭീകരവാദികളെ വിചാരണ ചെയ്തിരുന്നെങ്കിലും ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here