അനാഥരുടെ അവതാരപുരുഷന്‍; കരുണാമയനായ ടിക്കറ്റ് എക്സാമിനര്‍ കൃഷ്ണന്‍ വിരമിക്കുകയാണ്; കാണാം കേരള എക്സ്പ്രസ് ഇന്ന് രാത്രി 9.30ന്

ടിക്കറ്റില്ലാത്തവരെ ഒരു കരുണയുമില്ലാതെ തള്ളിയിറക്കി വിടുന്ന ടിടിഇ മാരുടെ ഒരു മുഖം മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളൂ.

എന്നാല്‍ ഇവിടെ ഈ ടിക്കറ്റ് എക്‌സാമിനര്‍ മനുഷ്യരെ ഇറക്കി വിടുകയല്ല, ജീവിതത്തിലേക്ക് കയറ്റി വിടുകയാണ്.

അനാഥരും ആലംബമറ്റവരും വൃദ്ധരും രോഗികളും യാചകരുമായി ഒരു ഗതിയുമില്ലാതെ റെയില്‍വേ ട്രാക്കിലേക്ക് ആട്ടിയോടിക്കപ്പെടുന്ന മനുഷ്യര്‍ക്കു മുന്നില്‍ കണ്‍കണ്ട ദൈവമായിരുന്നു ഇക്കണ്ടകാലമത്രയും കണ്ണൂരിലെ ടിക്കറ്റ് എക്‌സാമിനര്‍ കൃഷ്ണന്‍‍.

കൃഷണന്‍ കാരുണ്യമൂര്‍ത്തിയായി പ്രത്യക്ഷപ്പെട്ട് ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയ തെരുവ് ജീവിതങ്ങള്‍ എത്രയോ ആണ്.

ഈ മാസം 31 ന് ചീഫ് ടിക്കറ്റ് എക്സാമിനര്‍ കൃഷ്ണന്‍ റെയില്‍വേയില്‍ നിന്ന് വിരമിക്കുമ്പോള്‍ പറയാനും കേള്‍ക്കാനുമായി ആ സന്മനസ്സിന്‍റെ കഥകള്‍ അനവധിയാണ്. കാണാം കേരള എക്സ്പ്രസ് ഇന്ന്(തിങ്കള്‍) രാത്രി 9.30ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News