പ്രളയസെസ് ജൂണ്‍ ഒന്നു മുതല്‍ ഒരു ശതമാനം പിരിക്കാന്‍ വിജ്ഞാപനമിറങ്ങി

ഒരുശതമാനം പ്രളയസെസ് ജൂണ്‍ ഒന്നു മുതല്‍ ഒരു ശതമാനം പിരിക്കാന്‍ വിജ്ഞാപനമിറങ്ങി. രണ്ട് വര്‍ഷം കൊണ്ട് 1000 കോടി പിരിച്ച് പ്രളയബാധിത ഗ്രാമങ്ങളുടെ അടിസ്ഥാനസൗകര്യവികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തിയത്.

സംസ്ഥാനത്തിനകത്ത് വില്‍ക്കുന്ന അഞ്ച് ശതമാനത്തിലധികം ചരക്ക് സേവന നികുതി ഈടാക്കുന്ന വസ്തുക്കള്‍ക്കും എല്ലാ തരം സേവനങ്ങള്‍ക്കുമാണ് പ്രളയസെസ് ബാധകം. രണ്ടു വര്‍ഷത്തെയ്ക്കാണ് സെസ് പിരിക്കുന്നത്. ജൂണ്‍ ഒന്നുമുതലാകും പ്രളയസെസ് പ്രാബല്യത്തില്‍ വരിക.

ഒന്നരശതമാനം സംസ്ഥാന ജിസ്ടിയുള്ള വസ്തുക്കള്‍ക്ക് കാല്‍ശതമാനവും മറ്റുള്ളവയ്ക്ക് ഒരു ശതമാനവുമാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്‍ പ്രകാരം സ്വര്‍ണാഭരണങ്ങള്‍ക്ക് കാല്‍ശതമാനമാകും പിരിക്കുക. ഉല്‍പന്നങ്ങളുടെ വിലയ്ക്ക് മേല്‍ ഈടാക്കുന്ന സെസ് വഴി ആയിരം കോടി രൂപ പിരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഈ തുക പ്രളയാനന്തര പുനര്‍നിര്‍മാണത്തിനും പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും ഉപയോഗിക്കുമെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു. പ്രളയബാധിത ഗ്രാമങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിന് പണം ഉപയോഗിക്കാന്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും നേരത്തെ നടത്തിയ ചര്‍ച്ചയിലും ധാരണയായിരുന്നു.

കൃത്യമായി ബില്ലില്‍ രേഖപ്പെടുത്തിയാകും പ്രളയസെസ് പിരിക്കുക. ചരക്ക് സേവന നികുതിയുടെ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ പണം സര്‍ക്കാരിന് കൈമാറണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News