രാജിയില്‍ ഉറച്ച് രാഹുല്‍; കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധിയില്‍; പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ നേതാക്കള്‍ക്ക് നിര്‍ദേശം

ലോക്സഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി രാജിയില്‍ ഉറച്ചുനില്‍ക്കുന്നതോടെ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധിയില്‍.

പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ അഹമ്മദ് പട്ടേലിനും കെസി വേണുഗോപാലിനും രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാഹുലിനെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന് നേതാക്കള്‍ ശ്രമം നടത്തുന്നു. അതിനിടെ പിസിസി അധ്യക്ഷന്മാരുടെ രാജിയും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു.

രാഹുല്‍ ഗാന്ധിയുടെ രാജി ആവശ്യം പ്രവര്‍ത്തകര്‍സമിതിയില്‍ ഏകകണ്ഠമായി തള്ളിക്കളഞ്ഞ് പ്രമേയം പാസാക്കിയെങ്കിലും തന്റെ നിലപാടില്‍ നിന്ന് മാറാന്‍ രാഹുല്‍ തയ്യാറാകാത്തതോടെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായി. മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേലിനോടും, കെസി വേണുഗോപാലിനോടും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ രാഹുല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസിനകത്തെ കാലുവാരലുകളാണ് തെരഞ്ഞെടുപ്പ് തോല്‍വിയിലേക്ക് നയിച്ചതെന്ന നിലപാടാണ് രാഹുലിന്. എംപിമാരുമായുള്ള കൂടിക്കാഴചയും രാഹുല്‍ഗാന്ധി റദ്ദ് ചെയ്തു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കൂടിക്കാഴ്ചയ്ക്ക് സമീപിച്ചെങ്കിലും കാണാന്‍ രാഹുല്‍ഗാന്ധി കൂട്ടാക്കിയില്ല.

ഇതോടെ കോണ്‍ഗ്രസിനകത്ത് തര്‍ക്കങ്ങള്‍ രൂക്ഷമായിക്കഴിഞ്ഞു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് രാജസ്ധഥാനിലെ തോല്‍വിക്ക് കാരണമെന്ന വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള സാധ്യതകളും തെളിഞ്ഞു കഴിഞ്ഞു.

ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം നടക്കുന്നത്. അതേ സമയം മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനെതിരെയും വിമര്‍ശനം ശക്തമായി. ജോതി രാതിത്യ സിന്ധ്യയെ മുഖ്യമമന്ത്രി ആക്കണമെന്ന് ആവശ്യവും ശക്തമായി. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പ്രിയങ്ക ഗാന്ധിയും ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

സഹോദരനെ ഒറ്റക്കാണ് തെരഞ്ഞെടുപ്പില്‍ പോരാടിയതെന്നും, തോല്‍വിക്ക് കാരണം കോണ്‍ഗ്രസിലെ മുതിര്‍ന്ന തനേതാക്കള്‍ തന്നെയെന്നും പ്രയങ്ക് ആഞ്ഞടിക്കുകയും ചെയ്തു.

അതേ സമയം, രാഹുലിനെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമം നടത്തുന്നുണ്ട്. പിസിസി അധ്യക്ഷന്‍മാരെല്ലാ ംരാഹുല്‍ രാജിവെക്കരുതെന്ന് ആവശയപ്പെട്ട് കത്തെഴുതിയിട്ടുണ്ട്. അതിനിടെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിസിസി അധ്യക്ഷന്മാരുടെയും രാജി തുടരുന്നും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here