പ്രളയ പശ്ചാത്തലത്തില്‍ ‘മൂന്നാം പ്രളയം’ത്തിന്റെ ടൈറ്റില്‍ ലോഞ്ച് ജയറാം നിര്‍വഹിച്ചു

പ്രളയത്തിൻെറ പശ്ചാത്തലത്തിൽ എസ് കെ വില്വന്റെ രചനയിൽ നവാഗത സംവിധായകൻ രതീഷ് രാജു എം ആർ സംവിധാനം ചെയ്യുന്ന “മൂന്നാം പ്രളയം”ത്തിൻെറ ടൈറ്റിൽ ലോഞ്ച് തിരുവനന്തപുരത്തുവെച്ച് നടന്ന ചടങ്ങിൽ പത്മശ്രീ ജയറാം നിർവഹിച്ചു. സംവിധായകൻ കണ്ണൻ താമരക്കുളം മുഖ്യ അതിഥി ആയിരുന്നു.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി റീലീസിന് തയ്യാറെടുക്കുന്ന ചിത്രം നയാഗ്ര മൂവീസിന്റെ ബാനറിൽ ദേവസ്യ കുര്യാക്കോസാണ് നിർമ്മിച്ചിരിക്കുന്നത്.
ക്യാമറ റസാഖ് കുന്നത്ത്, സംഗീതം രഘുപതി,എഡിറ്റിംഗ് ഗ്രെയ്സൺ, ചീഫ് അസോസിയേറ്റ് അനീഷ് കാട്ടിക്കോ,പ്രൊഡക്ഷൻ കൺട്രോൾളർ പ്രകാശ് തിരുവല്ല, മേക്കപ്പ് ലാൽ കരമന .

“മമ്മുട്ടിയുടെ സഹോദരി പുത്രൻ അഷ്ക്കർ സൗദാൻ” നായകനാവുന്ന ചിത്രത്തിൽ സായ്കുമാർ, അനിൽ മുരളി ,അരിസ്റ്റോ സുരേഷ്, കൂക്കിൾ രാഘവൻ, സദാനന്ദൻ ചേപ്പറമ്പ്, സനൂജ സോമനാഥ്, ബിന്ദു പണിക്കർ, സാന്ദ്ര നായർ, കുളപ്പുളി ലീല,ബേസിൽ മാത്യു,അനീഷ് ആനന്ദ്,അനിൽ ഭാസ്കർ, മഞ്ജു സുഭാഷ് തുടങ്ങിയവർക്കൊപ്പം അറുപതോളം അഭിനേതാക്കളും വേഷമിടുന്ന ചിത്രം 2018ൽ കേരളത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ പ്രളയത്തിൻെറ കറുത്ത ദിനരാത്രങ്ങളിൽ കുട്ടനാട്ടിൽ സംഭവിക്കുന്ന കഥയാണ്. ചിത്രം ഉടൻ തീയേറ്ററിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News