ട്രാൻസ്വരാസ് എന്ന കർണാടക സംഗീതത്തെ ആസ്പദമാക്കിയിട്ടുള്ള ബാൻഡിന്റെ ആദ്യ സംരഭത്തിന് കോഴിക്കോട് തുടക്കമാകുന്നു

ട്രാൻസ്വരാസ് എന്ന കർണാടക സംഗീതത്തെ ആസ്പദമാക്കിയിട്ടുള്ള ബാൻഡിന്റെ ആദ്യ സംരഭത്തിന് കോഴിക്കോട് തുടക്കമാകുന്നു. കോഴിക്കോട് കേന്ദ്രമാക്കി രൂപീകരിച്ച ട്രാൻസ്വരാസ് ഇന്ത്യയിലും വിദേശത്തുമുള്ള പ്രഗത്ഭരായ സംഗീതജ്ഞരുടെ നേതൃത്വത്തിലാണ് രൂപീകരിക്കപ്പെട്ടിട്ടുള്ളത്.

ഡോപി. വി. ബോസ്സ്, ഷാജു വാടിയിൽ എന്നിവരാണ് ബാൻഡിന് നേതൃത്വം നൽകുന്നത്..
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിസിഫെക്സ് റോക്സ് ഫിലിംസിന്റെ ബാനറിൽ അജയ് ഗോവിന്ദ് ആണ് ഗാന ചിത്രികരണത്തിന്റെ സംവിധാനം .

കർണാടക സംഗീത ത്രിമൂർത്തികളിൽ ഒരാളായ ശ്രി. ത്യാഗരാജ സ്വാമിയുടെ ” അന്യയാമു സേയകുര “.. എന്ന കാപ്പി രാഗത്തിലുള്ള കൃതിയെ ആസ്പദമാക്കിയാണ് ബാൻഡ് ആദ്യ സംഗീതാവിഷ്ക്കാരം നിർവഹിക്കുന്നത്.. തന്റെ ഇഷ്ട ദൈവമായ ശ്രീരാമസ്വാമിയോട് ഈ മഹാനായ ഭക്തന്റെ പരിഭവമാണ് കൃതിയിൽ പ്രതിപാദിക്കുന്നത്..

രജീഷ് രാജഗോപാൽ : കീബോർഡ് ,
എബിൻ സാഗർ : ഗിറ്റാർ ,
ശശി കൃഷ്ണ : ബാസ്സ് ഗിറ്റാർ,
ആദി സ്വരൂപ്‌ : ഫ്ലൂട്ട് ,
രാമകൃഷ്ണൻ വടകര :തബല, ഗഞ്ചിറ
നാരായണ പ്രകാശ് : മൃദംഗം
തനൂജ് : ഡ്രംസ് എന്നിവരാണ് ടീം അംഗങ്ങൾ ..ചന്ദ്രശേഖരൻ, ,ഗോപികൃഷ്ണൻ എന്നിവരാണ് ടീമിന്റെ കോ ഓർഡിനേറ്റർമാർ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News