മനുഷ്യരുടെ പച്ചയായ ജീവിതം തെളിമയോടെ ആവിഷ്‌ക്കരിക്കരിച്ച് ‘ആത്മക്കുരുതിയുടെ വേനല്‍’; കെ.എസ് വിനോദിന്റെ നോവല്‍ വരച്ചുകാട്ടുന്നത് ജന്മ സമസ്യകളുടെ അര്‍ത്ഥാന്തരങ്ങള്‍

സാധാരണക്കാരായ മനുഷ്യരുടെ പച്ചയായ ജീവിതം തെളിമയോടെ ആവിഷ്ക്കരിക്കുന്ന നോവലാണ് കെ.എസ് വിനോദിന്റെ ‘ആത്മക്കുരുതിയുടെ വേനൽ’. നാട്ടുവഴക്കത്തിന്റെ ലാളിത്യത്തിനുള്ളിൽ ജന്മ സമസ്യകളുടെ അർത്ഥാന്തരങ്ങൾ കണ്ടെത്തുന്നതിൽ മികവു പുലർത്തുന്ന കൃതിയാണിത്.

വടക്കേ മലബാറിലെ ഒരു കാലഘട്ടത്തിന്റെ മുന്നേറ്റ ചരിത്രം ഈ നോവലിലുണ്ട്. മലയോര പ്രദേശങ്ങളിലെ പ്രാക്തന സമൂഹത്തിന്റേയും തിരുവിതാംകൂറിൽ നിന്ന് കുടിയേറിയെത്തിയവരുടേയും അതിജീവന ഗാഥകൾ ഇതിൽ മുഴങ്ങുന്നു.

കുടിയേറ്റ സംസ്ക്കൃതിയുടെ പൂർവ്വാപരങ്ങളെ വേറിട്ട വഴികളിലൂടെ പിന്തുടരുന്ന എഴുത്തുകാരന് കൃതഹസ്തത പ്രതിഫലിക്കുന്ന ആഖ്യാനതന്ത്രമുണ്ട്.പ്രമേയ സ്വീകരണത്തിലും വൈവിധ്യമാർന്ന കഥാപാത്ര നിർമ്മിതിയിലും കാണിച്ചിട്ടുള്ള മൗലികത മലയാളനോവലിന് പുതുമയാർന്നൊരിടമാണെന്ന് തീർച്ച.

കണ്ണൂർ ജില്ലയിലെ ആലക്കോട് സ്വദേശിയാണ് കെ എസ് വിനോദ് .കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഒറ്റപ്പാലം എൻ എസ് എസ് ട്രെയിനിങ്ങ് കോളേജിൽ നിന്ന് ബിഎഡും.

‘കുഞ്ഞുണ്ണിക്കവിതയിലെ നാടോടി സൗന്ദര്യശാസ്ത്രത്തെ’ അടിസ്ഥാനമാക്കി കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുന്നു. തൃശൂർ ജില്ലയിലെ മുള്ളൂർക്കര എൻഎസ് എസ്ഹൈസ്ക്കൂളിൽ മലയാളം അധ്യാപകനായി ജോലി ചെയ്യുന്നു.

‘ ബ്ലേഡ് ‘ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ജയലക്ഷ്മി എസ് മക്കൾ: മാളവിക, കാർത്തിക വിലാസം: കല്ലത്തു തറയിൽ, അരങ്ങം, ആലക്കോട് പി.ഒ, കണ്ണൂർ 670571. ഫോൺ:9947267696

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News