സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ആഴ്ചയില്‍ രണ്ട് ദിവസം അവധി; നിര്‍ണായക തീരുമാനം ഇങ്ങനെ

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാങ്. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സിക്കിം ക്രാന്തികാരി മോര്‍ച്ചാ പ്രസിഡന്റ് പ്രേംസിങ് തമാങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ നിര്‍ണായകമായ ഈ തീരുമാനം ജനങ്ങളെ അറിയിച്ചത്.

ഇതുകൂടാതെ തൊഴില്‍ അവസരങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച പ്രവര്‍ത്തനമായിരിക്കും തന്റെ സര്‍ക്കാരിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങിന്റെ യുഗം അവസാനിപ്പിച്ചാണ് അദ്ദേഹം അധികാരത്തിലേറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News