പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.

ഫലം dhsekerala.gov.in വെബ്‌സൈറ്റില്‍ അറിയാം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പൊതുപരീക്ഷയുടെ സ്‌കോറുകളും ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. www.keralaresults.nic.in, www.results.kerala.nic.in എന്നീ സൈറ്റുകളില്‍ ലഭിക്കും.

രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റ് 30 മുതല്‍ ലഭ്യമാകുമെന്നും ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ജോയിന്റ് ഡയറക്ടര്‍ ഡോ. എസ് എസ് വിവേകാനന്ദന്‍ അറിയിച്ചു.

കോഴിക്കോട് മുക്കം നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറിയിലെ 32 കുട്ടികളുടെ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷയില്‍ അധ്യാപകന്‍ തിരുത്തിയെഴുതിയ ഉത്തരങ്ങളുടെ മാര്‍ക്ക് കുറവ് ചെയ്താണ് ഫലം പ്രസിദ്ധീകരിക്കുക.

അതേസമയം, അധ്യാപകന്‍ മുഴുവനായി എഴുതിയ രണ്ടു കുട്ടികളുടെ ഫലം തടഞ്ഞുവച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News