ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

ഇത് പ്രകാരം സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലെയും എല്ലാ ബാച്ചുകളിലും 10 വിദ്യാര്‍ഥികളെ വീതം അധികമായി പ്രവേശിപ്പിക്കാന്‍ സാധിക്കും.

അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ സീറ്റ് വര്‍ധനയില്ല. നിലവില്‍ 3,60,000 സീറ്റുകള്‍ ഹയര്‍സെക്കന്‍ഡറികളിലാകെയുണ്ട്. 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ 62000 കുട്ടികളെ അധികമായി പ്രവേശിപ്പിക്കാനാകും.

ആവശ്യത്തിന് വിദ്യാര്‍ഥികളില്ലാത്തതിനെ തുടര്‍ന്ന് ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്ന ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ സ്‌കൂള്‍ മാറ്റി നല്‍കുന്നതിനുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here