ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ഇന്ന് കെപിസിസിയില്‍ നേതൃയോഗവും, രാഷ്ട്രീയ കാര്യ സമിതി യോഗവും ചേരും.

ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന നേത്യ യോഗത്തില്‍ കെ.പി.സി.സി. മുന്‍ പ്രസിഡന്റുമാര്‍, കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ഡി.സി.സി. പ്രസിഡന്റുമാര്‍, പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുക്കും.

ആലപ്പുഴയില്‍ തോല്‍ക്കാന്‍ ഉണ്ടായ സാഹചര്യം സംബന്ധിച്ച പരാതി ഷാനിമോള്‍ ഉസ്മാന്‍ യോഗത്തില്‍ ഉന്നയിക്കും.

ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് കോണ്‍ഗ്രസ് നേതാക്കള്‍ എസ്എന്‍ഡിപി നിര്‍ദ്ദേശമനുസരിച്ച് വോട്ട് മറിച്ചുവെന്നാണ് ഷാനിമോളുടെ ആക്ഷേപം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ വൈകിട്ട് അഞ്ചിന് രാഷ്ട്രീയകാര്യ സമിതി യോഗം നടക്കും