ജൂണ്‍ 9 മുതല്‍ ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. 52 ദിവസത്തെയ്ക്കാണ് നിരോധനം.

രാജ്യ സുരക്ഷയുടെ ഭാഗമായി കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് കാര്‍ഡുകള്‍ കൈയ്യില്‍ കരുതണമെന്ന് ഫിഷറീസ് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.

ജൂണ്‍ ഒന്‍പതിന് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെയുള്ള 52 ദിവസ കാലയളവിലാണ് സംസ്ഥാനത്ത് ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമില്ല.

യന്ത്രവത്കൃത യാനങ്ങള്‍ക്കാണ് മത്സ്യബന്ധനത്തിന് നിരോധനമെര്‍പ്പെടുത്തുന്നത്. ട്രോളിംഗ് നിരോധന സമയത്ത് രാജ്യ സുരക്ഷയുടെ ഭാഗമായി കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് കാര്‍ഡുകള്‍ കൈയ്യില്‍ കരുതണമെന്ന് ഫിഷറീസ് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ട്രോളിംഗ് നിരോധന സമയത്ത് കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിംഗിനുമായി എല്ലാ തീരദേശ ജില്ലകളിലുമായി 20 ബോട്ടുകള്‍ ഉണ്ടാകും. ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മൈന്റ് വിഭാഗത്തിന്റെ നേത്വത്തിലാണ് നടപ്പാക്കുന്നത്.

നിരോധനത്തിന് മുന്നോട്ടിയായി ഈ മാസം 29, 30 തീയതികളില്‍ തീരദേശ ജില്ലകളില്‍ കളക്ടര്‍മാര്‍ പ്രത്യക യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. നിരോധന കാലയളവില്‍ 4500 രൂപയുടെ സമാശ്വാസമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നത്.

ഈ സമയത്ത് കടല്‍ സുരക്ഷാ സേനാംഗങ്ങളായി 80 മത്സ്യത്തൊഴിലാളികളെ നിയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News