സൗദി എയര്‍ലൈന്‍സില്‍ വനിതാ ജീവനക്കാരിയുടെ മുന്നില്‍ പാന്റിന്റെ സിപ് അഴിച്ചുകാണിച്ച മലയാളി അറസ്റ്റില്‍

ദില്ലി: വിമാനത്തിനുള്ളില്‍ സിഗരറ്റ് കത്തിക്കുന്നത് തടഞ്ഞ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മലയാളി പിടിയില്‍. കോട്ടയം സ്വദേശിയായ അബ്ദുള്‍ ഷാഹിദ് ഷംസുദ്ദീനെ(24)യാണ് ദില്ലി പൊലീസ് പിടികൂടിയത്.

ജിദ്ദയില്‍നിന്നും ദില്ലിയിലേക്ക് വരുകയായിരുന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം.

വിമാനത്തിനുള്ളില്‍ വച്ച് സിഗരറ്റ് കത്തിക്കരുതെന്ന് ഷംസുദ്ദീനോട് ജീവനക്കാരി ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ അസഭ്യം പറഞ്ഞു.

തുടര്‍ന്ന് വിഷയത്തില്‍ മറ്റ് ജീവനക്കാര്‍ ഇടപെട്ടപ്പോള്‍ വനിതാ ജീവനക്കാരിയുടെ മുന്നില്‍ വച്ച് ഇയാള്‍ പാന്റിന്റെ സിബ് അഴിച്ചെന്നാണ് പരാതി. പിന്നീട് ഇയാള്‍ അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.

ഇതോടെ, വിമാനം ദില്ലിയില്‍ എത്തിയപ്പോള്‍ ജീവനക്കാര്‍ വിമാനത്താവള അധികൃതരെ വിവരം അറിയിക്കുകയും ഷംസുദ്ദീനെ സിഐഎസ്എഫ് അറസ്റ്റ് ചെയ്ത് ദില്ലി പൊലീസിന് കൈമാറുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News