എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ദില്ലിയില്‍ സജീവം; അമിത് ഷാ എന്‍ഡിഎ ഘടകക്ഷികളുമായി ചര്‍ച്ച തുടരുന്നു

എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ദില്ലിയില്‍ സജീവം. ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷാ എന്‍ഡിഎ ഘടകക്ഷികളുമായി ചര്‍ച്ച തുടരുന്നു. വിദേശകാര്യം, ആഭ്യന്തരം,ധനകാര്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളില്‍ പുതിയ മന്ത്രിമാര്‍ എത്തും. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിസഭ യോഗം ചേര്‍ന്ന് കര്‍മ്മപരിപാടികള്‍ പ്രഖ്യാപിക്കും. രണ്ടാഴ്ച്ചക്കുള്ളില്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കും.

ഒന്നാം എന്‍ഡിഎ മന്ത്രിസഭ പൂര്‍ണ്ണമായും അഴിച്ച് പണിയും. പ്രധാനപ്പെട്ട വകുപ്പുകളില്‍ എല്ലാം പുതുമുഖങ്ങള്‍ എത്തും. സുഷമസ്വരാജിന് വിദേശകാര്യവകുപ്പ് ഇത്തവണ ലഭിക്കില്ല.പകരം രാഹുല്‍ഗാന്ധിയെ അമേഠിയില്‍ പരാജയപ്പെടുത്തിയ സ്മൃതി ഇറാനി വകുപ്പിലെത്തിയേക്കും.

അമിത് ഷാ ആഭ്യന്തരമന്ത്രിയാകുമ്പോള്‍ നേരത്തെ ആ വകുപ്പ് കൈകാര്യം ചെയ്തിരുന്ന രാജ്‌നാഥ് സിങ്ങിന് മറ്റൊരു പ്രധാനപ്പെട്ട വകുപ്പ് നല്‍കേണ്ടി വരും.ആരോഗ്യപരമായ കാരണങ്ങളാല്‍ രാജ്‌നാഥ് സിങ്ങ് രണ്ടാം എന്‍ഡിഎ സര്‍ക്കാരിലുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി. നേരത്തെ അരുണ്‍ ജറ്റ്‌ലിയുടെ അഭാവത്തില്‍ വകുപ്പ് കൈര്യം ചെയ്തിരുന്ന പീയുഷ് ഗോയലിന് നറുക്ക് വീണേയ്ക്കാം.

വിദേശകാര്യ സഹമന്ത്രിയായിരുന്ന ജയന്ത് സിന്‍ഹയുടെ പേരും ധനമന്ത്രി സ്ഥാനത്തേയ്ക്ക് സജീവമായി ഉയര്‍ന്ന് കേള്‍ക്കുന്നു.മുന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീറിന് സഹമന്ത്രി സ്ഥാനം ലഭിക്കും. നിര്‍മ്മല സീതാരാമന്‍ പ്രതിരോധ വകുപ്പില്‍ തുടരുന്നത് സംബന്ധിച്ച് ബിജെപി കേന്ദ്രനേതാക്കള്‍ക്കിടയില്‍ ഭിന്നഭിപ്രായം ഉണ്ട്.

അന്തിമ തീരുമാനം എടുക്കേണ്ടത് മോദിയാണെങ്കിലും രാജീവ് പ്രതീപ് റൂഡിയുടെ പേരും ലിസ്റ്റിലുണ്ട്.നിധിന്‍ ഗഡ്കരി ഗതാഗത വകുപ്പിന്റെ ചുമതല തുടര്‍ന്നും വഹിക്കും. വ്യോമയാനം, സഖ്യകക്ഷിയായ ജെഡിയുവിന് നല്‍കുമ്പോള്‍ റാം വിലാസ് പാസ്വാന്റെ പാര്‍ടിയായ എല്‍ജെപിയ്ക്ക് ലഭിക്കുന്ന ഭക്ഷ്യവകുപ്പില്‍ പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ മന്ത്രിയാകും.

ആഭ്യന്തരസഹമന്ത്രിയായിരുന്ന കിരണ്‍ റിജ്ജുവിന് ഇത്തവണ സ്വതന്ത്ര പദവി ലഭിക്കും.കേരളത്തില്‍ നിന്ന് അല്‍ഫോന്‍സ് കണ്ണന്താനം വഹിച്ചിരുന്ന ടൂറിസം വകുപ്പ് ഹിമാചലല്‍ പ്രദേശില്‍ നിന്നും വിജയിച്ച ബിസിസിഐയുടെ മുന്‍ അദ്ധ്യക്ഷനായിരുന്ന അനുരാഗ് താക്കൂറിന് ലഭിച്ചേയ്ക്കും.

പശ്ചിമ ബംഗാള്‍, ഒഡീഷ, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ മന്ത്രിമാരുണ്ടാകും. കേരളത്തിന് സാധ്യത ഇല്ല.2014ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 45 അംഗ മന്ത്രിസഭയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.അഞ്ച് മാസത്തിന് ശേഷം നവംബറില്‍ മന്ത്രിസഭ വികസിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel