ട്രെയിനില്‍ നിന്ന് വീണ് മലയാളി നഴ്‌സിന് ദാരുണ അന്ത്യം

മഹാരാഷ്ട്രയിലെ ജല്‍ഗാവ് റെയില്‍വേ സ്റ്റേഷന് സമീപമാണ് ഭര്‍ത്താവിനോടൊപ്പം ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന മലയാളി യുവതിക്ക് ദാരുണമായ അന്ത്യം സംഭവിച്ചത്.

കോട്ടയം വെളിയന്നൂര്‍ പുതുവേലി കുഴിപ്പാനിയില്‍ സനീഷിന്റെ ഭാര്യ സൂര്യ പ്രസാദാണ് അപകടത്തില്‍ മരിച്ച ചേര്‍ത്തല സ്വദേശിയായ യുവതി.

ആയുര്‍വേദ നഴ്‌സുമാരായ സനീഷും ഛത്തീസ്ഗഡില്‍ നിന്നും ഗുജറാത്തിലെ പുതിയ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയായിരുന്നു നാടിനെ നടുക്കിയ സംഭവം.

ട്രെയിനില്‍ തിരക്കുള്ളതിനാല്‍ രണ്ടും പേരും വാതിലിനോട് ചേര്‍ന്നുള്ള പാസ്സേജില്‍ നിന്നായിരുന്നു യാത്ര ചെയ്തിരുന്നത്. ഇതിനിടയില്‍ സുനീഷ് ബാത്റൂമില്‍ പോയ സമയത്താണ് വാതിലിന്റെ സൈഡില്‍ നിന്നിരുന്ന സൂര്യ തെറിച്ചു വീണതെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. വെളുപ്പിന് 2.30 നായിരുന്നു സംഭവം.

അപകട വിവരമറിഞ്ഞ പ്രദേശത്തെ വിവിധ മലയാളിസംഘടനകളും സാമൂഹികപ്രവര്‍ത്തകരും സംഭവ സ്ഥലത്തെത്തിയത് കുടുംബത്തിന് തുണയായി.

ഫാദര്‍ ജിന്റോ തോമസ്, ജല്‍ഗാവ് ട്രാന്‍സ്‌പ്പോര്‍ട്ട് യൂണിയന്‍ പ്രസിഡണ്ട് സരസന്‍ വാസു പണിക്കര്‍, സ്ഥലത്തെ മലയാളി സമാജം പ്രവര്‍ത്തകരായ നിതിന്‍ പൈലി, രാജു തോമസ്, നാസിക് മലയാളി കള്‍ച്ചറല്‍ സെക്രട്ടറി അനൂപ് പുഷ്പാംഗദന്‍ എന്നിവരാണ് സംഭവ സ്ഥലത്തെത്തിയ സാമൂഹിക പ്രവര്‍ത്തകര്‍.

വിവരമറിഞ്ഞു മഹാരാഷ്ട്രയിലേക്ക് തിരിച്ച ബന്ധുക്കള്‍ ഇന്ന് ഉച്ചയോടെ ജല്‍ഗാവിലെത്തി മൃതദേഹം ഏറ്റു വാങ്ങും. നാല് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അഞ്ചു മാസം മുന്‍പാണ് അവസാനമായി ഇവര്‍ നാട്ടിലെത്തിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News