
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. അനുനയിപ്പിക്കാനുള്ള നേതാക്കളുടെ ശ്രമം ഇന്നും ഫലം കണ്ടില്ല.
പ്രിയങ്കാ ഗാന്ധി, സച്ചിന്‍ പൈലറ്റ്, അശോക് ഗെഹ്ലോട്ട്, രണ്ദീപ് സുര്‍ജെവാല തുടങ്ങിയ നേതാക്കള്‍ അനുനയശ്രമവുമായി ഇന്നും രാഹുലിന്റെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തി.
അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ള നേതാവിനെ കണ്ടെത്തണമെന്ന നിര്‍ദ്ദേമാണ് രാഹുല്‍ നേതാക്കളോടെല്ലാം ആവര്‍ത്തിച്ചു പറയുന്നത്. ആവശ്യമെങ്കില്‍ ലോക്‌സഭയില്‍ കോണ്ഗ്രസ് കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കാം.
പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കാനുള്ള ചുമതയും വഹിക്കാമെന്ന സൂചനയും രാഹുല്‍ മുന്നോട്ട് വയ്ക്കുന്നു. എന്നാല്‍ രാഹുലിന് പകരം അധ്യക്ഷസ്ഥാനത്തേക്ക് ഒരാളെ നിര്‍ദേശിക്കാനില്ലാത്തതാണ് കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖേഹ്ലോട്ട്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരുകള്‍ ചര്‍ച്ചകളില്‍ ഉയരുന്നെങ്കിലും ആര്‍ക്കും ഈ തീരുമാനത്തോട് യോജിപ്പില്ല. പകരം നേതാക്കള്‍ ഇല്ലാതെ അധ്യക്ഷ സ്ഥാനത്ത് രാഹുലിന് തുടരേണ്ടി വന്നാല്‍ പാര്‍ട്ടിയിലെ പൂര്‍ണ്ണ അധികാരങ്ങള്‍ രാഹുലിന് നല്‍കണമെന്നാണ് ഉയരുന്ന ആവശ്യം.
അധ്യക്ഷസ്ഥാനം രാജിവെക്കുന്നത് ആത്മഹത്യപരമെന്ന് ലാലു പ്രസാദ് യാദവും രാഹുലിന് നിര്‍ദേശം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here