ചെന്നൈ: തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ വിമര്‍ശിച്ച് രജനീകാന്ത് രംഗത്ത്.

രാഹുല്‍ അധ്യക്ഷ പദവി ഒഴിയരുതെന്ന് രജനീകാന്ത് ആവശ്യപ്പെട്ടു. രാജിവയ്ക്കുകയല്ല, മുന്നോട്ടുപോയി കൂടുതല്‍ കരുത്തു കാണിക്കുകയാണ് വേണ്ടതെന്ന് രജനി അഭിപ്രായപ്പെട്ടു. തമിഴ്നാട്ടില്‍ മോദി തരംഗമില്ലെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു.

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും രജനി പറഞ്ഞു. ചടങ്ങിലേക്ക് രജനിക്ക് പുറമെ കമല്‍ഹാസനെയും ക്ഷണിച്ചിരുന്നു. എന്നാല്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കമല്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.