നടിമാര്‍ക്കുനേരെ സദാചാരത്തിന്റെ ഉപദേശങ്ങളുമായി നിരവധി ആളുകളാണ് ദിവസവും സോഷ്യല്‍മീഡിയ വഴി രംഗത്തെത്തുന്നത്. ചില നടിമാര്‍ അത് കണ്ടില്ലെന്ന് നടിക്കുമ്പോള്‍ ചിലര്‍ ശക്തമായി തന്നെ പ്രതികരിക്കാറുമുണ്ട്. അത്തരത്തില്‍ ഒരു അനുഭവമാണ് നടി ദൃശ്യാ രഘുനാഥിനും സംഭവിച്ചത്.

 

View this post on Instagram

 

River got me like ??? #nofilterneeded

A post shared by HUMAN? (@drishya__raghunath) on

ദൃശ്യ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രത്തിന് ചുവട്ടിലാണ് ഒരാള്‍ സദാചാരം ഉപദേശവുമായി എത്തിയത്. ‘എന്തിനാണ് പെങ്ങളെ സ്വയം നാണം കെടുന്നത്’ എന്നായിരുന്നു ഇയാളുടെ ചോദ്യം. ഇതിന് ദൃശ്യ നല്‍കിയ മറുപടി ഇങ്ങനെ. ‘സഹോദരാ, ഞാന്‍ ബിക്കിനി ധരിച്ചാണോ കിടക്കുന്നത്, അല്ലല്ലോ? വേണ്ടതെല്ലാം മറച്ചിട്ടുണ്ട്. ഈ അവയവം സ്വാഭാവികമാണ് എല്ലാ ശരീരങ്ങളിലും. അത് മുറിച്ച് കളയാന്‍ പറ്റില്ലല്ലോ, മറച്ചുപിടിക്കാവുന്ന രീതിയില്‍ അത് മറച്ചുപിടിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെയായിരിക്കും. ആളുകളെ മനസ്സിലാക്കാന്‍ ശ്രമിക്കൂ.’… നടി മറുപടി നല്‍കി.

 

View this post on Instagram

 

??‍♀️?

A post shared by HUMAN? (@drishya__raghunath) on

ഈ ഒരു മറുപടിയിലൂടെ ദൃശ്യയെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഒട്ടനവധി ആളുകളാണ് ദൃശ്യയെ അഭിനന്ദിക്കുന്നത്. ദൃശ്യയുടെ ഈ മറുപടിയും സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.