സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു; കൈരളി ടിവിക്ക് 12 പുരസ്കാരങ്ങള്‍; ജോണ്‍ ബ്രിട്ടാസ് മികച്ച അവതാരകന്‍, പി വി കുട്ടന് പ്രത്യേക പരാമർശം, ഒള്ളതു പറഞ്ഞാല്‍ മികച്ച ഹാസ്യ പരിപാടി

2018 ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മലയാളം കമ്മ്യൂണിക്കേഷൻസിന്റെ പ്രോഗ്രാം,ന്യൂസ് ചാനലുകൾ കരസ്ഥമാക്കിയത് 12 അവാർഡുകൾ.

മികച്ച അവതാരകനായി കൈരളി ടി വി മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ജോൺ ബ്രിട്ടാസ് തെരഞ്ഞടുക്കപ്പെട്ടു.

ഞാൻ മലയാളി എന്ന പരിപാടിയിലൂടെ പ്രളയദുരന്തത്തിന്റെ ആ‍ഴവും വ്യാപ്തിയും പ്രക്ഷകരിൽ എത്തിക്കും വിധം ദുരന്തബാധിതരേയും വിദഗ്ദ്ധരേയും ഉൾപ്പെടുത്തി അഭിപ്രായങ്ങൾ ഏകോപിപ്പിച്ച അവതരണ മികവിനാണ് അവാർഡ്.

കൈരളി ടി വിയിൽ സംപ്രേഷണം ചെയ്ത ഒള്ളതു പറഞ്ഞാൽ ആണ് മികച്ച ഹാസ്യ പരിപാടി.ആൽബി ഫ്രാൻസിസ് ആണ് സംവിധായകൻ.

ജീവിത സന്ദർഭങ്ങളെ ഹാസ്യാത്മകമായി തൻമയത്വത്തോടെ ആവിഷ്കരിച്ചതിനാണ് അവാർഡ്. മികച്ച ഹാസ്യാഭിനേതാവായി ഒള്ളതു പറഞ്ഞാലിലെ അഭിനയത്തിന് കിഷോർ എൻ കെ യും അപ്സരയും തെരഞ്ഞടുക്കപ്പെട്ടു.

കൈരളി ന്യൂസ് മലബാർ റീജിയണൽ ചീഫ് പി വി കുട്ടന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.നിപ പ്രതിരോധത്തിന്റെ കേരള മോഡൽ എന്ന ഡോക്യുമെന്ററിക്കാണ് പരാമർശം.

മികച്ച ഛായാഗ്രാഹകനായി പ്രജിത്തും,ചിത്ര സംയോജകനായി ഷൈജൽ പി വി യും തെരഞ്ഞെടുക്കപ്പെട്ടു.മികച്ച സംഗീത സംവിധായകനുള്ള അവാർഡ് ബിജിബാലും കരസ്ഥമാക്കി.

അബൂട്ടിയാണ് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്.മികച്ച രണ്ടാമത്തെ നടൻമാർക്കുള്ള അവാർഡ് പ്രൊഫ.അലിയാരും ഷാഹിൻ സിദ്ദീഖും പങ്കിട്ടു.

കൈരളിയിൽ സംപ്രേഷണം ചെയ്ത ദി ബാക്ക് സ്റ്റേജർ ,മൂർച്ച എന്നീ ടെലിഫിലിമുകളിലെ അഭിനയത്തിനാണ് ഇരുവർക്കും അവാർഡ് ലഭിച്ചത്.

മികച്ച ശബ്ദലേഖകനുള്ള അവാർഡ് ജിത്തു എസ് പ്രേമിന് ലഭിച്ചു.രൂപേഷ് ആറിന് ശബ്ദലേഖനത്തിനുള്ള ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു.

മികച്ച ഡോക്യുമെന്ററിയായി ‘ജീവിതത്തിന് പേര് സംഗീതവും’ തെരഞ്ഞെടുക്കപ്പെട്ടു.കൈരളി ന്യൂസിൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയുടെ സംവിധാനം നിർവ്വഹിച്ചത് പ്രിയാ രവീന്ദ്രനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News