രാജിയിലുറച്ച് രാഹുല്‍ ഗാന്ധി; ആവശ്യമെങ്കിൽ കോണ്ഗ്രസ് ലോക്സഭ കക്ഷി നേതൃസ്ഥാനം ഏറ്റെടുക്കാൻ തയ്യാറെന്നും രാഹുൽ

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന നിലപാടിൽ ഉറച് രാഹുൽ ഗാന്ധി.

അനുനയിപ്പിക്കാനുള്ള നേതാക്കളുടെ ശ്രമം ഇന്നും ഫലം കണ്ടില്ല. ആവശ്യമെങ്കിൽ കോണ്ഗ്രസ് ലോക്സഭ കക്ഷി നേതൃസ്ഥാനം ഏറ്റെടുക്കാൻ തയ്യാറെന്ന് രാഹുൽ നേതാക്കളെ അറിയിച്ചു. അതേ സമയം രാഹുലിന്റെ രാജിക്കാര്യത്തിൽ പ്രചരിക്കുന്ന വാർത്തകൾ കോണ്ഗ്രസ് തള്ളിക്കളഞ്ഞു.

കോണ്ഗ്രസ് അധ്യക്ഷ സ്ഥാനം വേണ്ടെന്ന നിലപാടിൽ രാഹുൽ ഗാന്ധി ഉറച്ചു തന്നെ. പ്രിയങ്കാ ഗാന്ധി, സച്ചിൻ പൈലറ്റ്, അശോക് ഗെഹ്ലോട്ട്, രണ്ദീപ് സുർജെവാലതുടങ്ങിയ നേതാക്കൾ അനുനയശ്രമവുമായി ഇന്നും രാഹുലിന്റെ വസതിയിൽ എത്തി കൂടിക്കാഴ്ച നടത്തി.

അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ള നേതാവിനെ കണ്ടെത്തണമെന്ന നിർദ്ദേമാണ് രാഹുൽ നേതാക്കളോടെല്ലാം ആവർത്തിച്ചു പറയുന്നത്.

ആവശ്യമെങ്കിൽ ലോക്സഭയിൽ കോണ്ഗ്രസ് കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കാം. പാർട്ടിയെ പുനഃസംഘടിപ്പിക്കാനുള്ള ചുമതയും വഹിക്കാമെന്ന സൂചനയും രാഹുൽ മുന്നോട്ട് വയ്ക്കുന്നു.

എന്നാൽ രാഹുലിന്റെ രാജിക്കാര്യത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഊഹാപോഹങ്ങൾ ആണെന്ന് കോണ്ഗ്രസ് വക്താവ് പവൻഖേര വ്യക്തമാക്കി.

രാഹുലിന് പകരം ആദ്യക്ഷസ്ഥാനത്തേക്ക് ഒരാളെ നിർദേവഹിക്കാനില്ലാത്തതാണ് കോണ്ഗ്രസിന് മുന്നിലുള്ള വെല്ലുവിളി.

നേതാക്കൾ ഇല്ലാതെ അധ്യക്ഷ സ്ഥാനത്ത് രാഹുലിന് തുടരേണ്ടി വന്നാൽ പാർട്ടിയിലെ പൂർണ്ണ അധികാരങ്ങൾ രാഹുലിന് നൽകണമെന്നാണ് ഉയരുന്ന ആവശ്യം.

അധ്യക്ഷസ്ഥാനം രാജിവെക്കുന്നത് ആത്‍മഹത്യപരമെന്ന് ലാലു പ്രസാദ് യാദവും രാഹുലിന് നിർദേശം നൽകി. രാഹുൽ രാജി വെക്കാരുതെന്ന് ദില്ലികടകവും ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News