പ്രളയാനന്തര പുനര്‍നിര്‍മ്മാണം: 1001 വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

കൊച്ചി: പ്രളയാനന്തര പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 1001 വീടുകളുടെ താക്കോല്‍ ദാനം ജൂണ്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

വൈകീട്ട് മൂന്ന് മണിക്ക് പറവൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ പൂര്‍ത്തീകരിച്ച 2001 വീടുകളുടെ താക്കോല്‍ ദാനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.

പ്രളയാനന്തര പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ പുരോഗമിക്കുന്ന ഭവനനിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.

നിശ്ചിത കാലയളവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന വീടുകള്‍ക്ക് സൗജന്യ ഇലക്ട്രിക്കല്‍ കിറ്റ് ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. മഴക്കാലം ആരംഭിക്കുന്നതിന് മുന്നേ പരമാവധി വീടുകളുടെ പണി പൂര്‍ത്തീകരിക്കുവാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here