പശുവിനൊപ്പം ബൈക്ക് സവാരി; വിചിത്ര യാത്രയുടെ ദൃശ്യങ്ങള്‍ കാണാം

പശുവിനെ മുമ്പിൽ ഇരുത്തി ഒരാൾ ബൈക്ക് ഓടിക്കുന്നതിന്‍റെ രസകരമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

തുണി ഉപയോഗിച്ച് പശുവിന്‍റെ തല ഒഴികയുള്ള ഭാഗം മൂടിയതിനു ശേഷമാണ് ബൈക്കിന്‍റെ മുമ്പിൽ ഇരുത്തി ഒരാൾ ഓടിച്ചു പോയത്. പശുവാകട്ടെ അസാധരണ യാത്രയിലെ ടെന്‍ഷനന്നുമില്ലാത ശാന്തയായി യാത്ര ആസ്വദിക്കുകയും ചെയ്തു.

പാക്കിസ്ഥാനിലായിരുന്നു ഈ വിചിത്ര യാത്ര. ഇതേ സമയം മറ്റ് വാഹനങ്ങളില്‍ യാത്ര ചെയ്തവാരണ് വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്.

രസകരമായ നിരവധി കമന്‍റുകൾ ഈ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. യാത്രക്കാരനെ വിമർശിച്ചുള്ള കമന്‍റുകളാണ് കൂടുതലും. ഇന്ത്യയിലായിരുന്നെങ്കില്‍ ഈ യാത്രക്കാരന്‍റെ വിധി എന്തായിരിക്കുമെന്ന
കമന്‍റും ഇതിനൊപ്പമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News