ബംഗ്ലാദേശിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില് ഇന്ത്യക്ക് 95 റണ്‌സ് വിജയം.

കെ എല്‍ രാഹുലിന്റെയും എം എസ് ധോണിയുടെയും സെഞ്ചുറി മികവിലാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റന് സ്‌കോര് സ്വന്തമാക്കാനായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില് ഏഴ് വിക്കറ്റിന് 359 റണ്‌സെടുത്തു. രാഹുല് 108 റണ്‌സെടുത്തും ധോണി 113ലും പുറത്തായി.

കോഹ്ലി(47) ഹാര്ദിക് 11 പന്തില് 22 റണ്‌സ് എന്നിവരുടെ ബാറ്റിംഗും ഇന്ത്യന് സ്‌കോറില് നിര്ണായകമായി. അതേസമയം 90 റണ്‌സെടുത്ത മുഷ്ഫിക്കര് റഹീമും 73 റണ്‌സെടുത്ത ലിട്ടണ് ദാസുമാണ് ബംഗ്ലാദേശിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്