രാജ്യതലസ്ഥാനത്ത് കൊച്ചു വെളുപ്പാംകാലത്തു നടന്നത്; പച്ച മരത്തോട് ഇങ്ങനെ ചെയ്യുന്നവർ…

പ്രശസ‌്ത ഗൈനക്കോളജിസ‌്റ്റും എഴുത്തുകാരനുമായ ഡോ. അരുൺ ഗാദ്രേയ‌്ക്ക‌് നേരെ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം. ഡൽഹിയിലെ കൊണാട്ട‌്പ്ലേസിലെ ഹനുമാൻക്ഷേത്രത്തിന‌് മുമ്പിൽ അരുൺ ഗാദ്രേയെ വളഞ്ഞ ഒരുകൂട്ടം ചെറുപ്പക്കാർ അദ്ദേഹത്തോട‌് ‘ജയ‌് ശ്രീറാം’ മുദ്രാവാക്യം വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയ അരുൺ ഗാദ്രേ ജന്തർമന്ദറിലെ വൈഎംസിഎയിലാണ‌് താമസിച്ചത‌്. ഞായറാഴ‌്ച രാവിലെ നടക്കാനിറങ്ങിയ സമയത്താണ‌് ഡോക്ടർക്ക് ദുരനുഭവമുണ്ടായത‌്.

അദ്ദേഹത്തെ വളഞ്ഞ ചെറുപ്പക്കാർ മതമേതാണെന്ന‌് ചോദിക്കുകയും ‘ജയ‌് ശ്രീറാം’ വിളിക്കാൻ നിർബന്ധിക്കുകയും ചെയ‌്തു. ആദ്യം വിളിച്ചതിന‌് ഒച്ച പോരെന്ന‌ുപറഞ്ഞ‌് ഉറക്കെ വീണ്ടും‘ജയ‌് ശ്രീറാം’ വിളിക്കാൻ അവർ ആവശ്യപ്പെട്ടതായും ഡോ. ഗാദ്രേയുടെ സുഹൃത്തും മാധ്യമപ്രവർത്തകനുമായ ആനന്ദ‌്ഭട്ട‌്നാഗർ പറഞ്ഞു.

അടുത്തിടെ ബൈപാസ‌് ശസ‌്ത്രക്രിയ കഴിഞ്ഞ‌ ഡോ. ഗാദ്രേ സംഭവത്തെത്തുടർന്ന‌് ഏറെ പരിഭ്രാന്തനും ക്ഷീണിതനുമായെന്നും ആനന്ദ‌് ഭട്ട‌്നാഗർ വിശദീകരിച്ചു. അന്താരാഷ്ട്ര ആരോഗ്യക്ഷേമപദ്ധതികൾക്കായി ഏറെ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള ഡോ. അരുൺ ഗാദ്രേ ആരോഗ്യമേഖലയിൽ സ്വകാര്യകമ്പനികളുടെ ഇടപെടൽ നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങളിലും സജീവമായി ഇടപെടാറുണ്ട്. മഹാരാഷ്ട്രയിലെ വരൾച്ചാബാധിത പ്രദേശങ്ങളിൽ ഡോ. അരുൺഗാദ്രേയും ഭാര്യ ഡോ. ജ്യോത്സനയും നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here