രാഹുലിന്റെ രാജി പ്രഖ്യാപനം നാടകം; അമേഠി തോല്‍വിയിലെ വിമര്‍ശനങ്ങള്‍ ഉയരാതിരിക്കാനുള്ള തന്ത്രമെന്ന് കോണ്‍ഗ്രസിനുള്ളില്‍ അടക്കംപറച്ചില്‍

ഒരു മാസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചത്തോടെ കോണ്‍ഗ്രസിനുള്ളിലെ പ്രതിസന്ധി രൂക്ഷമായി. അനുനയശ്രമവും സമ്മര്‍ദ തന്ത്രങ്ങളും മുതിര്‍ന്ന നേതാക്കള്‍ നടത്തുന്നുണ്ട്.

രാജിയില്‍ ഉറച്ചുനില്‍ക്കുന്ന രാഹുല്‍ ഗാന്ധി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്താന്‍ പോലും തയ്യാറാവുന്നില്ല. പ്രിയങ്ക ഗാന്ധി വഴിയാണ് മുതിര്‍ന്ന നേതാക്കള്‍ സമവായ ചര്‍ച്ചകള്‍ നടത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താന്‍ മൂന്നു മാസത്തെ സമയം രാഹുല്‍ നിര്‍ദേവഹിച്ചെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രാഹുല്‍ അധ്യക്ഷ പദവി ഒഴിയുകയാണെങ്കില്‍ രാജസ്ഥാന്‍ ഉപ മുഖ്യമന്ത്രി പദം ഒഴിയുമെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. അദ്ദേഹത്തിനൊപ്പം ചില എംഎല്‍എമാരും രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തി. ചില കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍മാരും രാജി വെക്കുമെന്ന് വ്യക്തമാക്കിട്ടുണ്ട്. രാഹുലിനെ കാണാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മാധ്യപ്രദേശ മുഖ്യമന്ത്രി കമല്‍ നാഥ് ദില്ലി യാത്ര റദാക്കി.

അതേസമയം, രാഹുല്‍ രാജി വയ്ക്കരുതെന്നവശ്യപെട്ട് ദില്ലിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിന്റെ വീടിന് മുന്നില്‍ നിരാഹാരം സമരം നടത്തി. നിരാഹാര സമരം നടത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഘടക കക്ഷി നേതാക്കളും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടേത് രാജി നാടകം ആണെന്നും, അമേഠിയില്‍ പോലും തോറ്റ സാഹചര്യത്തില്‍ വിമര്‍ശനങ്ങള്‍ തന്റെ നേരെ ഉയരാതിരിക്കാനുമുള്ള തന്ത്രമാണ് രാഹുലിന്റേത് എന്ന അടക്കം പറച്ചിലും കോണ്‍ഗ്രസിനുള്ളില്‍ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News